ഉപപ്രധാനമന്ത്രി–കുവൈത്ത് അമീർ കൂടിക്കാഴ്ച
text_fieldsദോഹ: ഖത്തർ ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായ ഡോ.ഖാലിദ് ബിൻ മുഹമ്മദ് അൽഅത്വിയ്യ കുവൈത്ത് അമീർ ശൈഖ് സ്വബാഹ് അൽഅഹ്മദ് അൽജാബിർ അൽസ്സ്വബാഹുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങൾക്കിടയിലെ ഉൗഷ്മളമായ ബന്ധം കൂടുതൽ സുദൃഢമാക്കാൻ സന്ദർശനം സഹായകമായെന്ന് ഉപ പ്രധാനമന്ത്രി അറിയിച്ചു.
നേരത്തെ അമീർ ശൈഖ് തമീമിെൻറ പ്രത്യേക അഭിവാദ്യം അദ്ദേഹം കുവൈത്ത് അമീ റിന് കൈമാറി. കഴിഞ്ഞ ഏഴ് മാസക്കാലമായി തുടരുന്ന ഖത്തറിന് മേലുള്ള ഉപരോധത്തെ മറികടക്കാനും പ്ര തിസന്ധി പരിഹരിക്കുന്നതിനും കുവൈത്ത് അമീറിെൻറ മേൽനോട്ടത്തിൽ ശക്തമായ ശ്രമമാണ് നടന്നുവരുന്നത്. ഗൾഫ്കപ്പ് കുവൈത്തിലേക്ക് മാറ്റിയതടക്കം കുവൈത്തുമായി നല്ല ബന്ധമാണ് ഖത്തർ കാത്തുസൂക്ഷിക്കുന്നത്.
