പ്രധാനമന്ത്രി ന്യൂസിലൻഡിൽ
text_fieldsപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണിനൊപ്പം
ദോഹ: പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി ആസ്ട്രേലിയ, ന്യൂസിലൻഡ് സന്ദർശിച്ചു. ആദ്യ ദിനത്തിൽ ആസ്ട്രേലിയയിലെത്തിയ പ്രധാനമന്ത്രി ഉപ പ്രധാനമന്ത്രി റിച്ചാർഡ് മാർലെസ്, വിദേശകാര്യ മന്ത്രി പെന്നി വോങ് എന്നിവരുമായി കൂടിക്കാഴ്ചകൾ നടത്തി. വാണിജ്യ, വ്യാപാര, ഊർജ, സാങ്കേതിക മേഖലകളിലെ സഹകരണം സംബന്ധിച്ച് ഇരുവരും ചർച്ചചെയ്തു. ഗസ്സ ഉൾപ്പെടെ അന്താരാഷ്ട്ര വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി.
തുടർന്ന് ന്യൂസിലൻഡിലെത്തിയ അദ്ദേഹം, വെല്ലിങ്ടണിൽ പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ, ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ വിൻസ്റ്റൺ പീറ്റേഴ്സ്, വാണിജ്യ കയറ്റുമതി മന്ത്രി ടോട് മക്ഗ്ലെ എന്നിവരുമായും കൂടിക്കാഴ്ച നടത്തി.

