പ്രധാനമന്ത്രിയും ട്രംപ് പ്രതിനിധിയും കൂടിക്കാഴ്ച നടത്തി
text_fieldsപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി
ദോഹ: ഗസ്സയിലെ വെടിനിർത്തൽ ചർച്ചകൾ ദോഹ കേന്ദ്രീകരിച്ച് സജീവമാകുന്നതിനിടെ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് ആൽഥാനിയും കൂടിക്കാഴ്ച നടത്തി.
മിഡിലീസ്റ്റ് പ്രതിനിധിയായ വിറ്റ്കോഫ് ദോഹയിലെത്തിയായിരുന്നു പ്രധാനമന്ത്രിയെ സന്ദർശിച്ചത്. ഗസ്സ മധ്യസ്ഥ ശ്രമങ്ങളുമായി ബന്ധപ്പെട്ട പുരോഗതികള്‍ ഇരുവരും ചർച്ച നടത്തിയതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. പശ്ചിമേഷ്യൻ പര്യടനത്തിനിടെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യമിന് നെതന്യാഹുവുമായും സ്റ്റീവ് വിറ്റ്കോഫ് ചര്‍ച്ച നടത്തുന്നുണ്ട്.
കഴിഞ്ഞ ഏതാനും മാസങ്ങളായി ഖത്തർ, അമേരിക്ക, ഈജിപ്ത് രാജ്യങ്ങളുടെ മധ്യസ്ഥതയിൽ നടക്കുന്ന വെടിനിർത്തൽ ചർച്ചകൾ ഉടൻ ലക്ഷ്യംകാണുമെന്ന പ്രതീക്ഷയിലാണ് ലോകം.

