പ്രധാനമന്ത്രിയും അറബ് ആഭ്യന്തര മന്ത്രിമാരുടെ കൗൺസിൽ സെക്രട്ടറി ജനറലും ചർച്ച നടത്തി
text_fieldsപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയും അറബ് ആഭ്യന്തര മന്ത്രിമാരുടെ കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ അലി കോമാനും കൂടിക്കാഴ്ച നടത്തുന്നു
ദോഹ: പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനി അറബ് ആഭ്യന്തര മന്ത്രിമാരുടെ കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ അലി കോമാനുമായി ചർച്ചനടത്തി. ഡോ. മുഹമ്മദ് ബിൻ അലി കോമാൻ ഖത്തർ സന്ദർശനത്തിനെത്തിയ വേളയിലായിരുന്നു കൂടിക്കാഴ്ച.
2023 മാർച്ച് 2ന് തുനീഷ്യയിൽ നടക്കുന്ന അറബ് ഇന്റീരിയർ മിനിസ്റ്റേഴ്സ് കൗൺസിലിന്റെ 40-ാമത് സെഷൻ യോഗത്തിനുള്ള തയാറെടുപ്പുകൾ ഇരുവരും അവലോകനം ചെയ്തു. അറബ് കൗൺസിൽ സെക്രട്ടറി ജനറൽ യോഗത്തിന്റെ അജണ്ടയിലെ പ്രധാനപ്പെട്ട വിഷയങ്ങൾ ഡോ. മുഹമ്മദ് ബിൻ അലി കോമാൻ പ്രധാനമന്ത്രിക്ക് വിശദീകരിച്ചു. പൊതുവായ മറ്റു നിരവധി വിഷയങ്ങളും അവലോകനം ചെയ്തു.

