ലോകകപ്പ് ഒരുക്കങ്ങളിൽ അഭിമാനം -ഹസൻ അൽ തവാദി
text_fieldsദോഹ: ഫിഫ ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറിന് ഒരു വർഷം മുന്നേ എട്ടു വേദികളും ഒരുക്കാൻ കഴിഞ്ഞതിൽ ഏറെ അഭിമാനിക്കുന്നുവെന്ന് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി. പ്രഥമ ഫിഫ അറബ് കപ്പ് ചാമ്പ്യൻഷിപ് പുരോഗമിക്കുന്നതിനിടെയായിരുന്നു ലോകകപ്പിെൻറ പ്രധാന സംഘാടകരിലൊരാളായ തവാദിയുടെ പ്രതികരണം.
ഖത്തർ, അറബ് സംസ്കാരങ്ങളുടെ തിലകക്കുറിയായി അൽ ബെയ്ത് സ്റ്റേഡിയവും നൂതനാവിഷ്കാരങ്ങളുടെയും സുസ്ഥിരതയുടെയും പ്രതിഫലനമായി സ്റ്റേഡിയം 974ഉം ലോകത്തിന് മുന്നിൽ തലയുയർത്തി നിൽക്കുന്നത് കാണുമ്പോൾ സന്തോഷവും അഭിമാനവുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്ന് ലോകകപ്പിന് ഖത്തറിലെത്തുന്ന ഓരോ കളിപ്രേമിയെയും ഇവിടെയുള്ള സ്റ്റേഡിയങ്ങളും അനുബന്ധ സൗകര്യങ്ങളും അത്ഭുതപ്പെടുത്തുമെന്നതിൽ സംശയമില്ല.
ലോകകപ്പിനായെത്തുന്നവരെ ഒരുമിപ്പിക്കുന്ന വീടാണ് അൽ ബെയ്ത് സ്റ്റേഡിയം.
ലോകകപ്പ് എന്തിനെയാണോ പ്രതിനിധീകരിക്കുന്നത് അതാണ് ഷിപ്പിങ് കണ്ടെയ്നറുകൾ കൊണ്ട് നിർമിച്ച സ്റ്റേഡിയം 974 എന്ന് ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫാൻറിനോ പറഞ്ഞു. അടുത്ത വർഷത്തെ ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറിെൻറ ചെറുപതിപ്പാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന അറബ് കപ്പ്.
ഏറ്റവും മികച്ച വേദികൾ, നൂതനവും സുസ്ഥിരവുമായ സംവിധാനങ്ങൾ, സൗകര്യങ്ങൾ ഇവയെല്ലാം ലോകകപ്പിെൻറ മഹത്തായ വിജയത്തിന് പിന്നിലെ പ്രധാന ഘടകങ്ങളാകും -ഇൻഫാൻറിനോ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

