പ്രീമിയം ഗ്രേഡ്, സൂപ്പർ പെട്രോളിന്റയും വിലയിൽ വർധന
text_fieldsദോഹ: രാജ്യത്ത് പ്രീമിയം ഗ്രേഡ് പെട്രോളിന്റെയും സൂപ്പർ പെട്രോളിന്റയും വിലയിൽ വർധനവ്. ഒക്ടോബർ മാസത്തേക്കുള്ള ഇന്ധനവിലകൾ ഖത്തർ എനർജി പ്രഖ്യാപിച്ചു.
പ്രീമിയം ഗ്രേഡ് പെട്രോളിന്റെ വില ലിറ്ററിന് 2 റിയാലായാണ് വർധിച്ചത്. നിലവിൽ ഇത് 1.95 ആയിരുന്നു. അതേസമയം, സൂപ്പർ പെട്രോളിന് 0.05 വർധിച്ച് ലിറ്ററിന് വില 2.05 റിയാൽ ആയി. അതേസമയം ഡീസലിന്റെ വിലയിൽ മാറ്റമില്ലാതെ ലിറ്ററിന് 2.05 റിയാൽ എന്ന നിരക്കിൽ തുടരും.
അന്താരാഷ്ട്ര വിപണിക്ക് അനുസൃതമായി, എല്ലാ മാസവും ഖത്തർ എനർജിയാണ് പുതുക്കിയ വിലവിവരപ്പട്ടിക പുറത്തുവിടാറുള്ളത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

