കോവിഡ് കുത്തിവെപ്പെടുത്താലും പ്രതിരോധ നടപടികൾ സ്വീകരിക്കണം
text_fieldsആരോഗ്യമന്ത്രാലയം വാക്സിനേഷൻ വിഭാഗം മേധാവി ഡോ. സുഹ അൽബയാത്ത് കോവിഡ് വാക്സിൻ കുത്തിവെെപ്പടുക്കുന്നു (ഫയൽ ചിത്രം)
ദോഹ: കോവിഡ് വാക്സിൻ നിലവിൽ എടുത്തുകഴിഞ്ഞവരും മുമ്പത്തെപ്പോലെ കോവിഡ് പ്രതിരോധ നടപടികൾ തുടർന്നും സ്വീകരിക്കണം. പൊതുജനാരോഗ്യ മന്ത്രാലയത്തിലെ വാക്സിനേഷൻ വിഭാഗം മേധാവി ഡോ. സുഹ അൽബയാത്താണ് ഇക്കാര്യം പറഞ്ഞത്. ഇൻസ്റ്റഗ്രാമിൽ മന്ത്രാലയം നടത്തിയ തത്സമയ ചോദ്യോത്തര പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. വാക്സിെൻറ രണ്ടു ഡോസും എടുത്തു എന്നതുകൊണ്ടുമാത്രം മാസ്ക് ധരിക്കൽ പോലുള്ള കോവിഡ് പ്രതിരോധ നടപടികൾ അവർക്ക് വേണ്ട എന്നർഥമില്ല. നിലവിലെ സാഹചര്യത്തിൽ വാക്സിൻ എടുത്തവരും അല്ലാത്തവരും ഒരുപോലെ പ്രതിരോധ നടപടികളെല്ലാം സ്വീകരിക്കണമെന്ന് അവർ പറഞ്ഞു. ക്വാറൻറീൻ, മാസ്ക് ധരിക്കൽ, ശാരീരിക അകലം പാലിക്കൽ തുടങ്ങിയവ എല്ലാവരും ഒരുപോലെ പാലിക്കണം.
നിലവിലെ സാഹചര്യത്തിൽ നിയന്ത്രണങ്ങളും തീരുമാനങ്ങളും എല്ലാവർക്കും ഒരുപോലെയാണ്. മതിയായ അളവിൽ വാക്സിൻ എത്തുകയും രാജ്യത്തെ ഭൂരിപക്ഷം ആളുകളും വാക്സിൻ സ്വീകരിക്കുകയും ചെയ്താൽ മാത്രമേ ഇതിൽ മാറ്റമുണ്ടാകൂ. ആകെ ജനസംഖ്യയുടെ 75 മുതൽ 80 ശതമാനം വരെ ആളുകൾ വാക്സിൻ സ്വീകരിക്കണം. എന്നാൽ മാത്രമേ ഭൂരിപക്ഷം ആളുകളും രോഗപ്രതിരോധ േശഷി കൈവരിച്ചൂ എന്ന് പറയാൻ കഴിയൂ. ഈ അവസ്ഥ കൈവരിക്കാൻ കഴിഞ്ഞാൽ രോഗബാധയുടെ ശേഷി ദുർബലമാവുകയും ചെയ്യും. ഇതിന് ശേഷം മാത്രമേ പ്രതിരോധ നടപടികളും നിയന്ത്രണങ്ങളും മാറ്റുവാൻ കഴിയൂ.
ആദ്യ ഡോസ് സ്വീകരിച്ചു എന്നതുകൊണ്ട് മാത്രം അയാൾക്ക് പ്രതിരോധ ശേഷി കൈവരില്ല. ആദ്യ ഡോസ് സ്വീകരിച്ചയാൾക്കും കോവിഡ് ബാധിക്കാനുള്ള നല്ല സാധ്യത ഉണ്ട്. കാരണം, ആദ്യ ഡോസ് കൊണ്ട് മാത്രം ശരീരത്തിൽ രോഗപ്രതിരോധശേഷി വികസിക്കുന്നില്ല.എല്ലാ വർഷവും വാക്സിൻ സ്വീകരിക്കേണ്ടിവരുമോ എന്ന കാര്യം നമുക്ക് ഇപ്പോൾ പറയാൻ കഴിയില്ല. നിലവിെല സാഹചര്യത്തിൽ വാക്സിൻ സുരക്ഷിതമാണെന്നും ഫലവത്താണെന്നും പറയാൻ മാത്രമേ ഇപ്പോൾ കഴിയൂവെന്നും ഡോ. സുഹ പറഞ്ഞു.
16 വയസ്സിന് താഴെയുള്ളവർ കോവിഡ് വാക്സിൻ സ്വീകരിക്കാൻ അർഹരാവുന്ന സാഹചര്യത്തിൽ മാതാപിതാക്കളുെട സമ്മതം ഉണ്ടെങ്കിൽ മാത്രമേ അവർക്ക് വാക്സിൻ കുത്തിവെക്കൂവെന്നും അവർ പറഞ്ഞു.
വാക്സിൻ കാമ്പയിൻ പുരോഗമിക്കുന്നു
ഖത്തറിൽ ഡിസംബർ 23 മുതലാണ് കോവിഡ് വാക്സിൻ കുത്തിവെപ്പ് കാമ്പയിൻ തുടങ്ങിയത്. നിലവിൽ 27 ഹെൽത്ത് സെൻററുകളിലും കുത്തിവെപ്പിന് സൗകര്യമുണ്ട്. പൗരന്മാർക്കും പ്രവാസികൾക്കുമടക്കം സൗജന്യമായാണ് കുത്തിവെപ്പ്. സന്ദർശകവിസയിലുള്ളവർക്ക് നൽകുന്നില്ല. ആദ്യഘട്ടത്തിൽ ആർക്കും വാക്സിൻ നിർബന്ധമാക്കിയിട്ടില്ല. എന്നാൽ അടുത്തുതന്നെ എല്ലാവരും കോവിഡ് വാക്സിൻ സ്വീകരിക്കേണ്ടിവരുമെന്നാണ് ആരോഗ്യമന്ത്രലയം അധികൃതർ നൽകുന്ന സൂചനകൾ.
കോവിഡ് കുത്തിവെപ്പിനായി രാജ്യത്തെ എല്ലാവർക്കും ഓൺലൈനിൽ രജിസ്ട്രേഷൻ നടത്താനുള്ള സൗകര്യം മന്ത്രാലയം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ പൗരൻമാർക്കും താമസക്കാർക്കും കോവിഡ് വാക്സിൻ സ്വീകരിക്കാനുള്ള ആഗ്രഹം അറിയിക്കാം. മന്ത്രാലയത്തിെൻറ വെബ്സൈറ്റിലെ https://appcovid19.moph.gov.qa/en/instructions.html എന്ന ലിങ്കിലൂടെ രജിസ്ട്രേഷൻ നടത്താനാകും. ഈ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യണമെങ്കിൽ അവരവരുടെ നാഷനൽ ഒതൻറിഫിക്കേഷൻ സിസ്റ്റം (എൻ.എ.എസ്) തൗതീഖ് യൂസർനെയിമും പാസ്വേഡും നിർബന്ധമാണ്. എൻ.എ.എസ് അക്കൗണ്ട് നിലവിൽ ഇല്ലാത്തവർ https://www.nas.gov.qa എന്ന ലിങ്ക് വഴി അക്കൗണ്ട് ഉണ്ടാക്കിയാലും മതിയാകും. പാസ്വേഡോ യൂസർനെയിമോ മറന്നുപോയവർക്ക് https://www.nas.gov.qa/selfservice/reset/personal?lang=en എന്ന ലിങ്ക് വഴി റീസെറ്റ്ചെയ്യാനുമാകും. 60 വയസ്സും അതിന് മുകളിലും പ്രായമായവർ, ദീർഘകാലരോഗമുള്ളവർ, ആരോഗ്യപ്രവർത്തകർ എന്നിവർക്കാണ് നിലവിൽ രാജ്യത്ത് കുത്തിവെപ്പ് നൽകുന്നത്. ഈ ഗണത്തിൽപെടാത്തവർക്കും ലിങ്ക് ഉപയോഗിച്ച് ഓൺലൈനിൽ കോവിഡ് കുത്തിവെപ്പെടുക്കാനുള്ള തങ്ങളുെട സന്നദ്ധത അറിയിക്കാം. ഇത്തരത്തിൽ രജിസ്റ്റർ ചെയ്യുന്നവരുടെ പേരുവിവരം ആരോഗ്യമന്ത്രാലയം സൂക്ഷിക്കും. ഇവർ യോഗ്യരായവരുടെ കൂട്ടത്തിൽ ഉൾെപ്പടുന്ന മുറക്ക് ഇവർക്ക് കോവിഡ് കുത്തിവെപ്പ് എടുക്കാനുള്ള അറിയിപ്പ് ആശുപത്രിയിൽനിന്ന് വരികയും ചെയ്യും.
ആദ്യ ഷോട്ട് (ഇൻജക്ഷൻ) നൽകിയതിനുശേഷം 21 ദിവസം കഴിഞ്ഞ് മാത്രമേ കോവിഡ് വാക്സിെൻറ രണ്ടാമത്തെ ഷോട്ട് ഒരാൾക്ക് നൽകൂ. രണ്ടാമത്തെ ഷോട്ട് നൽകുന്ന ദിവസം ആരോഗ്യപ്രവർത്തകർ ബുക്ക് ചെയ്യും. ഈ തീയതി ഓർത്തുവെച്ച് മുടക്കം വരാതെ തന്നെ രണ്ടാമത്തെ ഷോട്ടിന് കൃത്യസമയത്തുതന്നെ എത്തി വാക്സിൻ സ്വീകരിക്കേണ്ടതുണ്ട്. വാക്സിനുമായി ബന്ധെപ്പട്ട സംശയങ്ങൾക്ക് കോവിഡ് ഹെൽപ്ലൈൻ നമ്പറായ 16,000ത്തിൽ വിളിക്കണം. അഭ്യൂഹങ്ങളിൽ വിശ്വസിക്കരുത്.
കോവിഡ് 19 ബാധിച്ചവർ രോഗം റിപ്പോർട്ട് ചെയ്ത് 90 ദിവസം കഴിഞ്ഞ് മാത്രമേ വാക്സിൻ സ്വീകരിക്കാൻ പാടുള്ളൂ. വൈറസ് ബാധയുണ്ടായതിെൻറ ഒന്നാം ദിനം മുതൽ 90 ദിവസം വരെ വാക്സിൻ സ്വീകരിക്കുന്നതിനായി കാത്തിരിക്കണം.വാക്സിൻ സ്വീകരിക്കാനുള്ള പ്രായപരിധി ആരോഗ്യമന്ത്രാലയം ഈയടുത്ത് പുതുക്കിയിരുന്നു. നിലവിൽ 60 വയസ്സിനും അതിന് മുകളിലും പ്രായമുള്ളവർക്ക് കോവിഡ് കുത്തിവെപ്പെടുക്കം.
കോവിഡ് വാക്സിൻ സ്വീകരിക്കാൻ യോഗ്യരായവരുടെ അടുത്ത ഗ്രൂപ്പിൽ അധ്യാപകരും 50 ന് മുകളിൽ പ്രായമുള്ളവരും ഉൾപ്പെടും. 16 നും അതിന് മുകളിലും പ്രായമുള്ള എല്ലാവർക്കും ഈ വർഷം തന്നെ വാക്സിൻ ലഭ്യമാക്കുകയാണ് ലക്ഷ്യം. നിലവിൽ അരലക്ഷത്തിലധികം പേർ രാജ്യത്ത് കോവിഡ് വാക്സിൻ കുത്തിവെപ്പെടുത്തുകഴിഞ്ഞു. കോവിഡ്-19 വാക്സിെൻറ രണ്ടാം ഡോസ് സ്വീകരിച്ചവർക്കും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
നാലു ഘട്ടമായി എല്ലാവർക്കും കുത്തിവെപ്പ്
നാലുഘട്ടങ്ങളിലായി രാജ്യത്ത് എല്ലാവർക്കും കോവിഡ് വാക്സിൻ കുത്തിവെപ്പ് നൽകുകയാണ് ആരോഗ്യമന്ത്രാലയത്തിെൻറ ലക്ഷ്യം. നിലവിൽ രാജ്യത്ത് പുേരാഗമിക്കുന്നത് കോവിഡ് വാക്സിൻ കുത്തിവെപ്പ് കാമ്പയിനിെൻറ ആദ്യഘട്ടമാണ്. കോവിഡ് രോഗബാധ ഏൽക്കാൻ സാധ്യതയുള്ള, കോവിഡ് രോഗികളെ ചികിത്സിക്കുന്ന, അടിയന്തര വിഭാഗങ്ങളിൽ ജോലിചെയ്യുന്ന, പ്രത്യേക കോവിഡ് ചികിത്സാകേന്ദ്രങ്ങളിൽ ജോലിക്കായി നിയോഗിക്കപ്പെടുന്ന ആരോഗ്യപ്രവർത്തകർക്കാണ് ഈ ഘട്ടത്തിൽ കുത്തിവെപ്പ് നൽകുന്നത്. ആംബുലൻസ് സംഘം, ആഭ്യന്തരമന്ത്രാലയം, പ്രതിരോധവിഭാഗം ഉദ്യോഗസ്ഥർ, ഓയിൽ ആൻഡ് ഗ്യാസ് മേഖലയിലുള്ളവർ, ഹമദ് വിമാനത്താവളത്തിലെ ജീവനക്കാർ, ഖത്തർ എയർവേസിെല ജോലിക്കാർ, മറ്റ് ആരോഗ്യപ്രവർത്തകർ എന്നിവർക്കും ഈ ഘട്ടത്തിൽ വാക്സിൻ നൽകും.
70 വയസ്സും അതിന് മുകളിലും പ്രായമുള്ളവർ, ദീർഘകാലമായി വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് ശുശ്രൂഷ ലഭിക്കുന്നവർ, കോവിഡ് 19 പിടിപെടാൻ സാധ്യതയുള്ള മുതിർന്നവർ എന്നിവർക്കും വാക്സിൻ നൽകും.50നും 69നും ഇടയിൽ പ്രായമുള്ളവർക്കും വാക്സിൻ നൽകും. 50 ശതമാനം അധ്യാപകർക്കും ഈ ഘട്ടത്തിൽ കുത്തിവെപ്പ് നൽകും.
കോവിഡ് കുത്തിവെപ്പ് കാമ്പയിെൻറ രണ്ടാംഘട്ടം ഏപ്രിൽ ഒന്നിന് തുടങ്ങി ജൂൺ 30നാണ് അവസാനിക്കുക. ആദ്യഘട്ടത്തിൽ ഉൾ െപ്പടാത്ത എല്ലാവിധ ആരോഗ്യപ്രവർത്തകർക്കും ഈ ഘട്ടത്തിൽ വാക്സിൻ നൽകും. വിവിധ മന്ത്രാലയങ്ങളിലെ അവശ്യസേവനം നടത്തുന്നവർ, വ്യവസായമേഖലയിൽ പ്രവർത്തിക്കുന്നവർ അടക്കം കോവിഡ് രോഗപ്രതിരോധത്തിനായി കർമരംഗത്ത് നിയോഗിക്കപ്പെടുന്നവർക്കെല്ലാം ഈ ഘട്ടത്തിൽ കുത്തിവെപ്പെടുക്കും. ഭക്ഷ്യമേഖല, ഹൗസ് കീപ്പിങ്, ഗതാഗതമേഖലയിലുള്ളവർ, ടാക്സി ഡ്രൈവർമാർ, ബാർബർമാർ, സലൂൺ ജീവനക്കാർ എന്നിവർക്കും വാക്സിൻ നൽകും. ആദ്യഘട്ടത്തിൽ ഉൾെപ്പടാത്ത മുഴുവൻ അധ്യാപകാർക്കും സ്കൂൾ ജീവനക്കാർക്കും ഈ ഘട്ടത്തിൽ കോവിഡ് വാക്സിൻ നൽകും.
ആദ്യഘട്ടത്തിൽ ഉൾെപ്പടാത്ത കോവിഡ് പിടിപെടാൻ സാധ്യതയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്കും കുത്തിവെപ്പ് നൽകും. 40 നും അതിന് മുകളിലും പ്രായമുള്ളവർ, ശാരീരിക മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്കുള്ള താമസസ് ഥലങ്ങളിൽ കഴിയുന്നവർ, ജയിലിൽ കഴിയുന്നവർ തുടങ്ങിയവർക്കും ഈ ഘട്ടത്തിൽ വാക്സിൻ നൽകും. മൂന്നാംഘട്ടം കോവിഡ് വാക്സിൻ കുത്തിവെപ്പ് കാമ്പയിൻ ജൂൺ ഒന്നുമുതൽ ജൂലൈ 31 വരെയാണ്. ഈ ഘട്ടത്തിലാണ് യുവാക്കൾക്കും കുട്ടികൾക്കും വാക്സിൻ നൽകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

