Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകത്താറ അറബിക്​ നോവൽ...

കത്താറ അറബിക്​ നോവൽ അവാർഡുകൾ സമ്മാനിച്ചു

text_fields
bookmark_border
കത്താറ അറബിക്​ നോവൽ അവാർഡുകൾ സമ്മാനിച്ചു
cancel
camera_alt?????? ??????? ??????????? ????? ???????? ?????? ????????????? ????? ??????? ???????? ???????????
ദോഹ: കത്താറ കൾച്ചറൽ വി​​േല്ലജിൽ നടന്ന നാലാമത്​ കത്താറ ഫെസ്​റ്റി​െവൽ ഒാഫ്​ അറബിക്​ നോവൽസ്​ സമാപിച്ചു. കത്താറ അറബിക്​ നോവൽ അവാർഡ്​ ദാനത്തോടെയാണ്​ സമാപനമായത്​. നാല്​ വിഭാഗങ്ങളിലായി 20 പേർ 5.75 ലക്ഷം ഡോളറി​​െൻറ സമ്മാനങ്ങൾ കൈപ്പറ്റി. മന്ത്രിമാർ, നയതന്ത്രപ്രതിനിധികൾ, അറബ്​ എഴുത്തുകാർ, ബുദ്ധിജീവികൾ തുടങ്ങിയവർ പ​െങ്കടുത്ത ചടങ്ങിലാണ്​ അവാർഡ്​ സമ്മാനിച്ചത്​.
നാലാമത്​ കത്താറ ഫെസ്​റ്റിവെലിനോട്​ അനുബന്ധിച്ച് മിഡിലീസ്​റ്റിൽ ആദ്യമായി അറബിക്​ നോവലുകൾക്കായി കത്താറയിൽ ലൈബ്രറി ആരംഭിച്ചതെന്ന്​ കത്താറ കൾച്ചറൽ വില്ലേജ്​ ജനറൽ മാനേജർ ഡോ. ഖാലിദ്​ ബിൻ ഇബ്രാഹിം അൽ സുലൈത്തി പറഞ്ഞു. അടുത്ത വർഷത്തെ കത്താറ ഫെസ്​റ്റിവെലിൽ അറബിക്​ നോവലിന്​ സമ്മാനം ഏർപ്പെടുത്തുമെന്ന്​ അദ്ദേഹം വ്യക്​തമാക്കി.
പ്രസിദ്ധീകരിച്ച നോവലുകളുടെ വിഭാഗത്തിൽ അഞ്ച്​ പേരാണ്​ 60000 ഡോളർ വീതമുള്ള സമ്മാനത്തിന്​ അർഹരായത്​. ഇൗജിപ്​ത്​ സ്വദേശി ഇബ്രാഹിം അഹമ്മദ്​ ഇ​ബ്രാഹിം, ഫലസ്​തീനിലെ തൗറ ഇബ്രാഹിം ഹുസൈൻ ഹവമിദ, സുഡാനിലെ ഉമർ അഹമ്മദ്​ ഫദ്​ലുല്ലാഹ്​ അൽ ഫാഹ്​ൽ, ജോർഡനിയായ ഖാസിം മുഹമ്മദ്​ തൗഫീഖ്​, സിറിയക്കാരനായ നജാത്ത്​ ഹുസൈൻ അബ്​ദുസ്സമദ്​ എന്നിവരാണ്​ ഇൗ വിഭാഗത്തിൽ അവാർഡുകൾ ഏറ്റുവാങ്ങിയത്​.
പ്രസിദ്ധീകരിക്കാത്ത നോവലുകളുടെ വിഭാഗത്തിൽ തൈറ ഖാസി ഖാസിം ഹുസൈൻ (​േജാർഡൻ), ഹസൻ മുഹമ്മദ്​ ബഇൗത്തി (സിറിയ), സക്കറിയ ഇബ്രാഹിം മുഹമ്മദ്​ അബ്​ദുൽ ജവാദ്​ (ഇൗജിപ്​ത്​), അബ്​ദുൽ കരീം ഷാനാൻ മുഹമ്മദ്​ അൽ ഉബൈദി (ഇറാഖ്​), ഹയ സാലെഹ്​ ഒൗദ ഇബ്രാഹിം (ജോർഡൻ) എന്നിവരാണ്​ 30000 ഡോളർ വീതമുള്ള സമ്മാനത്തിന്​ അർഹരായത്​.
അറബിക്​ നോവലുകളുടെ നിരൂപണങ്ങൾക്ക്​ അഞ്ച്​ പേർക്കാണ്​ 15000 ഡോളർ വീതമുള്ള സമ്മാനം നൽകിയത്​. ഡോ. അബ്​ദുൽ റഹീം വഹാബി, ഡോ. മുഹമ്മദ്​ ബിൻ അൽ സാദിഖ്​ കഹ്​ലാവി, ഡോ. മുഹമ്മദ്​ മഹ്​മൂദ്​ ഹുസൈൻ മുഹമ്മദ്​, ഡോ. മുഹമ്മദ്​ മിഷ്​ബാൽ, ഡോ. വലദ്​ മതാലി മഹ്​മദു എന്നിവരാണ്​ ഇൗ വിഭാഗത്തിൽ പുരസ്​കാരത്തിന്​ അർഹരായത്​.
ഹസൻ സബ്​റി മുഹമ്മദ്​ അബ്​ദുലത്തീഫ്​ അബുസഅാൻ, ഡോ. സന കാമിൽ അഹമ്മദ്​ ഷഅ്​ലാൻ, ഡോ. ആതിഫ്​ തലാൽ ഇബ്രാഹിം സൈഫ്​, മറിയ മുഹമ്മദ്​ നസൂഹ്, വആം ബിൻത്​ റിദ ഗദാസ്​ എന്നിവരാണ്​ യുവ അറബ്​ നോവലിസ്​റ്റുകൾക്കുള്ള പുരസ്​കാരം നേടിയത്​. അഞ്ച്​ പേർക്കും 10000 ഡോളർ വീതം സമ്മാനമായി ലഭിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsPresenting KATARA awards
News Summary - Presenting KATARA awards , Qatar , Gulf News
Next Story