ആഗോള വിഷയങ്ങൾ സമഗ്രമായി അവതരിപ്പിച്ചു –ഇന്ത്യൻ അംബാസഡർ
text_fieldsഡോ. ദീപക് മിത്തൽ
ദോഹ: ഐക്യരാഷ്ട്ര സഭ പൊതുസമ്മേളനത്തിൽ ഖത്തർ അമീർ ശൈഖ് തമിം ബിൻ ഹമദ് ആൽഥാനിയുടെ പ്രസംഗത്തെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ അഭിനന്ദിച്ചു. ആഗോള വിഷയങ്ങൾ സമഗ്രമായി അവതരിപ്പിച്ച അമീർ, ഖത്തറിെൻറ വിവേകപൂർണമായ കാഴ്ചപ്പാടുകൾ വ്യക്തമാക്കിയതായി അദ്ദേഹം പറഞ്ഞു.
കോവിഡ് വെല്ലുവിളികൾ, അഫ്ഗാനിലെ രാഷ്ട്രീയ സംഭവ വികാസങ്ങൾ, പടിഞ്ഞാറൻ ഏഷ്യയിലെയും വടക്കൻ ആഫ്രിക്കയിലെയും പ്രശ്നങ്ങൾ, ഭീകരവാദവും കാലാവസ്ഥ വ്യതിയാനവും ലോകം കൂട്ടായി ചെറുക്കേണ്ടതിെൻറ പ്രാധാന്യം എന്നിവ അമീർ പ്രസംഗത്തിൽ പരാമർശിച്ചു. അദ്ദേഹം ഉന്നയിച്ച വിഷയങ്ങൾ ഇന്ത്യക്കും താൽപര്യമുള്ളവയാണ്.
ഉറ്റ സൗഹൃദ രാഷ്ട്രങ്ങൾ എന്ന നിലയിൽ ഇന്ത്യയും ഖത്തറും തമ്മിലുള്ള ബഹുമുഖ സഹകരണം ഐക്യരാഷ്ട്ര സഭയിലും ശക്തമായി തുടരുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട് -'പെനിൻസുല' പത്രത്തിനു നൽകിയ പ്രതികരണത്തിൽ ഇന്ത്യൻ അംബാസഡർ പറഞ്ഞു.