Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒരുക്കങ്ങളായി ഏഷ്യൻ മെഡിക്കൽ ക്യാമ്പ് നാളെ

text_fields
bookmark_border
120ഓ​ളം ഡോ​ക്ട​ർ​മാ​രു​ടെ​യും നൂ​റോ​ളം ന​ഴ്സു​മാ​രു​ടെ​യും പാ​രാ​മെ​ഡി​ക്ക​ൽ സ്റ്റാ​ഫി​ന്റെ​യും സേ​വ​നം
Asian Medical Camp
cancel
camera_alt

വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ മെ​ഡി​ക്ക​ൽ ക്യാ​മ്പി​ന്റെ ഒ​രു​ക്ക​ങ്ങ​ൾ സം​ഘാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ വി​ശ​ദീ​ക​രി​ക്കു​ന്നു

ദോ​ഹ: മി​ഡി​ൽ ഈ​സ്റ്റി​ലെ ഏ​റ്റ​വും വ​ലി​യ ആ​രോ​ഗ്യ പ​രി​ശോ​ധ​നാ ക്യാ​മ്പി​നു​ള്ള ഒ​രു​ക്ക​​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തി​യാ​യ​താ​യി സം​ഘാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഏ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ലെ താ​ഴ്ന്ന വ​രു​മാ​ന​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്കും ജീ​വ​ന​ക്കാ​ർ​ക്കു​മാ​യി സെ​ന്റ​ര്‍ ഫോ​ര്‍ ഇ​ന്ത്യ​ന്‍ ക​മ്യൂ​ണി​റ്റി (സി.​ഐ.​സി), ഇ​ന്ത്യ​ൻ ഡോ​ക്ടേ​ഴ്സ് ക്ല​ബു​മാ​യി സ​ഹ​ക​രി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന 19ാമ​ത് ഏ​ഷ്യ​ന്‍ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ഐ​ന്‍ഖാ​ലി​ദ് ഉ​മ്മു​ല്‍ സ​നീം ഹെ​ല്‍ത്ത് സെ​ന്റ​റി​ല്‍ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴ് മ​ണി​ക്ക് ആ​രം​ഭി​ക്കും. ഹ​മ​ദ് മെ​ഡി​ക്ക​ല്‍ കോ​ര്‍പ​റേ​ഷ​ന്‍, പ്രൈ​മ​റി ഹെ​ല്‍ത്ത് കെ​യ​ര്‍ കോ​ര്‍പ​റേ​ഷ​ന്‍ എ​ന്നി​വ​യു​ടെ മേ​ല്‍നോ​ട്ട​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ക്യാ​മ്പി​നാ​യി 2500ൽ ​ഏ​റെ പേ​ർ ഇ​തി​ന​കം ര​ജി​സ്റ്റ​ർ ചെ​യ്തു ക​ഴി​ഞ്ഞ​താ​യി മെ​ഡി​ക്ക​ൽ ക്യാ​മ്പ് വൈ​സ് ചെ​യ​ർ​മാ​ൻ കെ.​സി. അ​ബ്ദു​ൽ ല​ത്തീ​ഫ്, ഇ​ന്ത്യ​ൻ ഡോ​ക്ടേ​ഴ്സ് ക്ല​ബ് പ്ര​സി​ഡ​ന്റ് ഡോ. ​ബി​ജു ഗ​ഫൂ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു.

​രാ​വി​ലെ ആ​രം​ഭി​ക്കു​ന്ന ക്യാ​മ്പി​ൽ വി​വി​ധ സ്‍പെ​ഷ​ലി​സ്റ്റ് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഡോ​ക്ട​ർ​മാ​രു​ടെ​യും ന​ഴ്സു​മാ​രു​ടെ​യും സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​കും. കാ​ര്‍ഡി​യോ​ള​ജി, ഇ.​എ​ന്‍.​ടി, ഓ​ര്‍ത്തോ​പീ​ഡി​ക്, ഫി​സി​യോ​തെ​റ​പ്പി, ഒ​ഫ്താ​ല്‍മോ​ള​ജി തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ല്‍ വി​ദ​ഗ്ധ ഡോ​ക്ട​ര്‍മാ​രു​ടെ പ​രി​ശോ​ധ​ന​യും സ്‌​കാ​നി​ങ്, ഇ.​സി.​ജി, ഓ​ഡി​യോ​മെ​ട്രി, ഓ​ഫ്താ​ല്‍മോ​ള​ജി, ഓ​റ​ല്‍ ചെ​ക്ക​പ്പ്, കൊ​ള​സ്‌​ട്രോ​ള്‍, ഷു​ഗ​ര്‍, പ്ര​ഷ​ര്‍ തു​ട​ങ്ങി​യ ക്ലി​നി​ക്ക​ല്‍ ടെ​സ്റ്റു​ക​ളും മ​രു​ന്നും സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​വും. രാ​വി​ലെ ഏ​ഴി​ന് ആ​രം​ഭി​ക്കു​ന്ന പ​രി​ശോ​ധ​ന നാ​ല് ഷി​ഫ്റ്റു​ക​ളി​ലാ​യി വൈ​കീ​ട്ട് ആ​റു​വ​രെ തു​ട​രും.

ക്യാ​മ്പ് സ​ന്ദ​ര്‍ശി​ക്കു​ന്ന പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് ഷു​ഗ​ര്‍, കൊ​ള​സ്‌​ട്രോ​ള്‍ ടെ​സ്റ്റു​ക​ള്‍ക്കൊ​പ്പം കാ​ഴ്ച - കേ​ള്‍വി പ​രി​ശോ​ധ​ന​ക​ള്‍, ഓ​റ​ല്‍ ചെ​ക്ക​പ് തു​ട​ങ്ങി​യ​വ​ക്കു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ര​ക്ത​ദാ​നം, അ​വ​യ​വ​ദാ​നം എ​ന്നി​വ​ക്കു​ള്ള ര​ജി​സ്‌​ട്രേ​ഷ​ന്‍ ക്യാ​മ്പി​ൽ ന​ട​ക്കും. ഉ​ച്ച​ക്കു​ശേ​ഷം വി​ദ​ഗ്ധ ഡോ​ക്ട​ര്‍മാ​ര്‍ ന​യി​ക്കു​ന്ന ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ളും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. പ​ല്ലി​ന്റെ ആ​രോ​ഗ്യം ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ള്‍, ന​ടു​വേ​ദ​ന​യും പ​രി​ഹാ​ര മാ​ര്‍ഗ​ങ്ങ​ളും, കാ​ന്‍സ​ര്‍ രോ​ഗ​നി​ര്‍ണ​യം സ്ത്രീ​ക​ളി​ല്‍, മ​റ​വി​രോ​ഗം എ​ങ്ങ​നെ നേ​രി​ടാം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ യ​ഥാ​ക്ര​മം ഡോ. ​മ​ഹേ​ഷ് മേ​നോ​ന്‍, ഡോ. ​ര​ശ്മി ഗു​ര​വ്, ഡോ. ​ദേ​വി കൃ​ഷ്ണ, ഡോ. ​മ​ണി​ച​ന്ദ്ര​ന്‍ എ​ന്നി​വ​രാ​ണ് ക്ലാ​സു​ക​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കു​ക.

ഡോ​ക്ട​ര്‍മാ​ര്‍ക്കു​പു​റ​മെ നൂ​റു​ക​ണ​ക്കി​ന് പാ​രാ​മെ​ഡി​ക്ക​ല്‍ സ്റ്റാ​ഫു​ക​ള്‍, വ​ള​ന്റി​യ​ര്‍മാ​ര്‍, ടെ​ക്‌​നി​ക്ക​ല്‍ സ്റ്റാ​ഫ് തു​ട​ങ്ങി​യ​വ​രും ക്യാ​മ്പി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ക്കും.

ഇന്ത്യന്‍ ഡോക്ടേഴ്‌സ് ക്ലബ്ബിന് പുറമെ, യുനൈറ്റഡ് നഴ്സസ് ഓഫ് ഇന്ത്യ (യുനീഖ്), ഇന്ത്യന്‍ ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ ഖത്തര്‍, ഖത്തര്‍ ഡയബെറ്റ്‌സ് അസോസിയേഷന്‍ തുടങ്ങിയവ സംഘടനകളും സ്ഥാപനങ്ങളും ക്യാമ്പുമായി സഹകരിക്കുന്നുണ്ട്.ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ ഏ​റ്റ​വും വ​ലി​യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് തൊ​ഴി​ലാ​ളി വി​ഭാ​ഗ​ങ്ങ​ളു​ടെ ആ​രോ​ഗ്യ സു​ര​ക്ഷ​യി​ൽ ഏ​റെ പ്ര​ധാ​ന​മാ​ണെ​ന്ന് ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ പ്ര​തി​നി​ധി ഇ​സ്ഹാ​ഖ് അ​ഹ​മ്മ​ദ് സ​ഈ​ദ് വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന പ്ര​ത്യേ​കം പ​രാ​മ​ർ​ശി​ച്ച മെ​ഡി​ക്ക​ൽ ക്യാ​മ്പാ​ണ് ഇ​തെ​ന്ന് വൈ​സ് ചെ​യ​ർ​മാ​ൻ കെ.​സി. അ​ബ്ദു​ൽ ല​ത്തീ​ഫ് പ​റ​ഞ്ഞു. ഇ​ന്ത്യ​ക്കാ​ർ​ക്കു​പു​റ​മെ, വി​വി​ധ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ങ്കാ​ളി​ത്തം ഇ​ത്ത​വ​ണ വ​ർ​ധി​പ്പി​ച്ച​താ​യും കൂ​ടു​ത​ൽ മേ​ഖ​ല​യി​ലു​ള്ള വി​ദ​ഗ്ധ​രു​​ടെ സേ​വ​ന​വും ല​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​തി​നു പു​റ​മെ, മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന ക്യാ​മ്പി​ന്റെ റി​പ്പോ​ർ​ട്ടു​ക​ൾ ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ന്റെ പ​ഠ​ന​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തും. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം, ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ, ഇ​ന്ത്യ​ൻ എം​ബ​സി പ്ര​തി​നി​ധി​ക​ൾ പ​​ങ്കെ​ടു​ക്കും.

വാർത്താസമ്മേളനത്തിൽ ഹമദ് മെഡിക്കൽ കോർപറേഷൻ മീഡിയ കമ്മ്യൂണിക്കേഷൻസ് കോർഡിനേറ്റർ ഇസ്ഹാഖ് അഹമ്മദ്‌ സഈദ്, പി.എച്ച്.സിസി പ്രതിനിധി ഡോ. മുഹമ്മദ്‌ സുഹൈൽ, ഇന്ത്യൻ ഡോക്ടേഴ്സ് ക്ലബ് പ്രസിഡന്റ് ഡോ. ബിജു ഗഫൂർ, ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് മഖ്ദും അസീസ്, മെഡിക്കൽ ക്യാമ്പ് വൈസ് ചെയർമാൻ കെ.സി അബ്ദുൽ ലത്തീഫ്, റഷീദ് അഹമ്മദ് ടി.എസ്, മുഹമ്മദലി, പി.പി റഹീം എന്നിവർ പ​ങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Preparations for the Asian Medical Camp tomorrow
Next Story