പ്രവാസിഭദ്രത കാമ്പയിന് തുടക്കം
text_fieldsഖത്തർ കെ.എം.സി.സി കോട്ടക്കൽ മണ്ഡലം കമ്മിറ്റി പ്രവാസിഭദ്രത കാമ്പയിൻ ഉദ്ഘാടനം ആക്ടിങ് പ്രസിഡന്റ് കെ. മുഹമ്മദ് ഈസ നിർവഹിക്കുന്നു
ദോഹ: ഖത്തർ കെ.എം.സി.സി കോട്ടക്കൽ മണ്ഡലം കമ്മിറ്റിയുടെ ഒറാറ്റോഴ്സ് ക്ലബിനു കീഴിൽ പ്രവാസി ഭദ്രത കാമ്പയിനും പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണവും സംഘടിപ്പിച്ചു. തുമാമയിലെ കെ.എം.സി.സി ആസ്ഥാനത്ത് വൈകീട്ട് നടന്ന പരിപാടിയിൽ പ്രവാസിഭദ്രത കാമ്പയിൻ ഖത്തര് കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് കെ. മുഹമ്മദ് ഈസ ഉദ്ഘാടനം ചെയ്തു.
കാമ്പയിന്റെ ഭാഗമായി ലോക കേരളസഭ അംഗം അബ്ദുൽ റഊഫ് കൊണ്ടോട്ടി പ്രവാസിക്ഷേമ പദ്ധതികൾ വിശദീകരിച്ച് മുഖ്യപ്രഭാഷണം നടത്തി. പരിപാടിയിൽ മലപ്പുറം ജില്ല കെ.എം.സി.സി ട്രഷറർ റഫീഖ് പള്ളിയാലി, അൽഖോർ ഏരിയ കെ.എം.സി.സി ട്രഷറർ പ്രശാന്ത് കാവാത്തിക്കുളം, ഇബ്രാഹിം കല്ലിങ്ങൽ, ഷാഹിദ് കോട്ടക്കൽ എന്നിവർ ശിഹാബ് തങ്ങൾ അനുസ്മരണം നടത്തി. നസീഫ് ഇരിമ്പിളിയം അധ്യക്ഷത വഹിച്ചു.
അബൂബക്കർ തയ്യിൽ, ഫൗസി കോട്ടക്കൽ, ഷംസു കാക്കൻചിറ, നാസർ കാരക്കാടൻ, റഊഫ് കോട്ടക്കൽ, ഷാഫി മാറാക്കര തുടങ്ങിയവർ സംസാരിച്ചു. ഷുഐബ് കാട്ടികുളങ്ങര സ്വാഗതവും ജാബിർ കൈനിക്കര നന്ദിയും പറഞ്ഞു.
പരിപാടിയിൽ കോട്ടക്കൽ മണ്ഡലം കെ.എം.സി.സി സംഘടിപ്പിച്ച എസ്.എസ്.പി മെഗാ സീറോ ബാലൻസ് ചലഞ്ച് വിജയികൾക്കുള്ള സമ്മാനവിതരണം ഖത്തർ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി അലി മൊറയൂർ, ജില്ല കെ.എം.സി.സി സെക്രട്ടറി ഷംസീർ മാനു, ജില്ല എസ്.എസ്.പി ചെയർമാൻ പി.സി. മുസ്തഫ, ജനറൽ കൺവീനർ നസറുദ്ദീൻ, ജില്ല മീഡിയ വിങ് ചെയർമാൻ മദനി വളാഞ്ചേരി, ഷബീർ തുടങ്ങിയവർ ചേർന്ന് നിർവഹിച്ചു.

