Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightജ​ന​വി​ധി പ്ര​തീ​ക്ഷ...

ജ​ന​വി​ധി പ്ര​തീ​ക്ഷ ജ​ന​കം; പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ‘വോ​ട്ട​റു​ടെ സ്വ​രം’

text_fields
bookmark_border
Pravasi Welfare Voice of the Voter
cancel
camera_alt

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ച്ച ‘വോ​ട്ട​റു​ടെ സ്വ​രം’ തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​ലോ​ക​ന സ​ദ​സ്സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ആ​ര്‍. ച​ന്ദ്ര​മോ​ഹ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ദോ​ഹ: 2024 പാ​ർ​ല​മെ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം രാ​ജ്യ​ത്തി​ന്റെ മ​തേ​ത​ര​ത്വ​ത്തി​നും ജ​നാ​ധി​പ​ത്യ​ത്തി​നും ശ​ക്തി​യും പ്ര​തീ​ക്ഷ​യും ന​ല്‍കു​ന്ന​താ​ണെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ച്ച ‘വോ​ട്ട​റു​ടെ സ്വ​രം’ തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​ലോ​ക​ന സ​ദ​സ്സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. കു​റ​ച്ചു​കൂ​ടി സൂ​ക്ഷ്മ​ത​യോ​ടും ഐ​ക്യ​ത്തോ​ടെ​യും പ്ര​വ​ർ​ത്തി​ച്ചാ​ല്‍ സം​ഘ്പ​രി​വാ​ർ ശ​ക്തി​ക​ളെ അ​ധി​കാ​ര​ത്തി​ൽ​നി​ന്ന് മാ​റ്റി നി​ർ​ത്തു​ക എ​ന്ന​ത് അ​സാ​ധ്യ കാ​ര്യ​മാ​യി​രു​ന്നി​ല്ല. വ​ർ​ഗീ​യ​ത​യും വി​ഭാ​ഗീ​യ​ത​യും ഇ​ന്ത്യ​യു​ടെ ഭൂ​രി​പ​ക്ഷ മ​തേ​ത​ര മ​ന​സ്സ് വെ​ച്ച് പൊ​റു​പ്പി​ക്കി​ല്ല. ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തി​ന്റെ മ​നോ​ഹ​ര​മാ​യ തി​രി​ച്ചു​വ​ര​വി​ന്റെ തു​ട​ക്ക​മാ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​മെ​ന്നും ച​ർ​ച്ച സ​ദ​സ്സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. വ​ർ​ഗീ​യ കാ​ർ​ഡ് ഇ​റ​ക്കി​യ മ​ണ്ഡ​ല​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ങ്ങ​ളും അ​തി​നു നേ​തൃ​ത്വം ന​ല്‍കി​യ​വ​രു​ടെ ഭൂ​രി​പ​ക്ഷ​ങ്ങ​ളി​ലെ കു​ത്ത​നെ​യു​ള്ള ഇ​ടി​വും ജ​നാ​ധി​പ​ത്യ​ത്തി​ന്റെ ശു​ഭ​സൂ​ച​ന​യാ​ണ്. രാ​ജ്യ​ത്തി​ന്റെ ഗ​തി നി​ർ​ണ​യി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​തേ​ത​ര ക​ക്ഷി​ക​ള്‍ വേ​ണ്ട​ത്ര ജാ​ഗ്ര​ത കാ​ണി​ക്കാ​ത്ത​തി​നാ​ലാ​ണ്‌ കേ​ര​ള​ത്തി​ലെ ചി​ല മ​ണ്ഡ​ല​ങ്ങ​ളു​ള്‍പ്പെ​ടെ​യു​ള്ളി​ട​ങ്ങ​ളി​ൽ പ​രാ​ജ​യം സം​ഭ​വി​ച്ച​ത്. ഇ​തി​ല്‍നി​ന്ന് പാ​ഠം ഉ​ള്‍ക്കൊ​ണ്ട് വ​രും നാ​ളു​ക​ളി​ല്‍ ജ​ന​ങ്ങ​ളു​ടെ ജീ​വ​ല്‍ പ്ര​ശ്ന​ങ്ങ​ളി​ല്‍ ഇ​ട​പെ​ടു​ക​യും അ​ടി​സ്ഥാ​ന വി​ക​സ​നം സാ​ധാ​ര​ണ​ക്കാ​രി​ല്‍ എ​ത്തു​ന്ന രീ​തി​യി​ല്‍ കൂ​ടു​ത​ല്‍ ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ മ​തേ​ത​ര​ക​ക്ഷി​ക​ള്‍ പ്ര​വ​ര്‍ത്തി​ക്കേ​ണ്ട​തു​ണ്ടെ​ന്നും പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ആ​ര്‍. ച​ന്ദ്ര​മോ​ഹ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്‍കാ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബ​ഷീ​ര്‍ തു​വാ​രി​ക്ക​ല്‍, കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ന്റ് സ​വാ​ദ് വെ​ളി​യം​കോ​ട്, യു​വ ക​ലാ​സാ​ഹി​തി കേ​ന്ദ്ര കോ​ഓ​ഡി​നേ​റ്റ​ര്‍ സി​റാ​ജ്, വ​ണ്‍ ഇ​ന്ത്യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷാ​ജി ഫ്രാ​ന്‍സി​സ്, ഇ​ന്ത്യ​ന്‍ മീ​ഡി​യ ഫോ​റം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷ​ഫീ​ഖ് അ​റ​ക്ക​ല്‍, പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് സാ​ദി​ഖ് ചെ​ന്നാ​ട​ന്‍ എ​ന്നി​വ​ര്‍ ച​ര്‍ച്ച​യി​ല്‍ പ​ങ്കെ​ടു​ത്തു. വൈ​സ് പ്ര​സി​ഡ​ന്റ് അ​നീ​സ് റ​ഹ്മാ​ന്‍ ച​ര്‍ച്ച നി​യ​ന്ത്രി​ച്ചു. ക​റ​ന്റ് അ​ഫ​യേ​ഴ്‌​സ് ക​ൺ​വീ​ന​ർ ഷാ​ദി​യ ഷ​രീ​ഫ് ന​ന്ദി പ​റ​ഞ്ഞു. മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി ന​ട​ത്തി​യ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ച​ന മ​ത്സ​ര വി​ജ​യി​ക​ള്‍ക്കു​ള്ള സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pravasi Welfare2024 parliament election
News Summary - Pravasi Welfare 'Voice of the Voter'
Next Story