പ്രവാസി വെല്‍ഫെയര്‍ വര്‍ക്കല മണ്ഡലം കൺവെന്ഷന്
text_fieldsപ്രവാസി വെല്‍ഫെയര്‍ വര്‍ക്കല മണ്ഡലം ഭാരവാഹികൾ
ദോഹ: വർക്കല ടി.എസ് കനാൽ നവീകരണവുമായി ബന്ധപ്പെട്ട അശാസ്ത്രീയ ജോലികൾ പ്രദേശവാസികളെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണെന്ന് പ്രവാസി വെല്‍ഫെയര്‍ വര്‍ക്കല മണ്ഡലം കൺവെന്ഷന് അഭിപ്രായപ്പെട്ടു. വികസനത്തിന്റെ മറവില്‍ കോടികളുടെ മണല്‍ ഖനനവും അതുമൂലം കിലോമീറ്ററുകൾ സുന്ദരമായ തീരം നഷ്ടമാവുകയും ചെയ്തെന്നും കൺവെന്‍ഷനില്‍ സംസാരിച്ചവര്‍ പറഞ്ഞു. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി താസീന്‍ അമീന് ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ല പ്രസിഡന്റ് നസീര്‍ ഹനീഫ, ജനറല്‍ സെക്രട്ടറി മുബീന് അമീന്, അംലാദ് കമാല്‍ എന്നിവര്‍ സംസാരിച്ചു.മണ്ഡലം ഭാരവാഹികളായി അംലാദ് കമാലിനെ പ്രസിഡന്റായും ഷഫീഖ് സലീമിനെ സെക്രട്ടറിയായും സഫറിനെ ജോയന്റ് സെക്രട്ടറിയായും തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

