Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപ്രവാസി വെല്‍ഫെയര്‍...

പ്രവാസി വെല്‍ഫെയര്‍ 'ജനകീയ പ്രവാസി അവകാശ രേഖ' മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു

text_fields
bookmark_border
പ്രവാസി വെല്‍ഫെയര്‍ ജനകീയ പ്രവാസി അവകാശ രേഖ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു
cancel
camera_alt

പ്രവാസി വെല്‍ഫെയര്‍ ഖത്തര്‍ തയാറാക്കിയ ജനകീയ പ്രവാസി അവകാശ രേഖ മുഖ്യമന്ത്രി വി.ഡി. സതീശനു പ്രവാസി വെല്‍ഫെയര്‍ ഭാരവാഹികള്‍ സമര്‍പ്പിക്കുന്നു

ദോഹ: പ്രവാസികളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും അവരുടെ അവകാശങ്ങളും ക്രോഡീകരിച്ച് പ്രവാസി വെല്‍ഫെയര്‍ ഖത്തർ തയാറാക്കിയ ജനകീയ പ്രവാസി അവകാശ രേഖ പ്രവാസി കാര്യ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി വി.ഡി. സതീശന്‍, വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്ക് സമര്‍പ്പിച്ചു.

പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അഹമ്മദ് ഷാഫി, ജനറല്‍ സെക്രട്ടറി സി. ഷറഫുദ്ദീന്‍, സംസ്ഥാന കമ്മറ്റിയംഗം എ.സി. മുനീഷ് എന്നിവര്‍ ചേര്‍ന്നാണ്‌ കൈമാറിയത്. പ്രവാസികളുടെ വിവിധ പ്രശ്നങ്ങളിൽ പരിഹാരം കാണുന്നതിനായി വ്യക്തമായ നിർദേശങ്ങൾ സമർപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പൊതുജനങ്ങളില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്.

പ്രവാസി വെല്‍ഫെയര്‍ ഖത്തര്‍ തയാറാക്കിയ ജനകീയ പ്രവാസി അവകാശ രേഖ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് പ്രവാസി വെല്‍ഫെയര്‍ ഭാരവാഹികള്‍ സമര്‍പ്പിക്കുന്നു

കാലങ്ങളായി പ്രവാസികൾ അനുഭവിക്കുന്ന യാത്രാ പ്രശ്നം, ക്ഷേമ പദ്ധതികളുടെയും സേവനങ്ങളുടെയും അപര്യാപ്തത, തിരിച്ചെത്തുന്നവരുടെ പുനരധിവാസം, മക്കളുടെ വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, വോട്ടവകാശം, രേഖകൾ തയാറാക്കാനുള്ള ബുദ്ധിമുട്ടുകള്‍, നിയമസഹായം തുടങ്ങി എല്ലാ മേഖലകളിലും അടിയന്തിരമായി ശ്രദ്ധപതിയേണ്ട വിഷയങ്ങളും പരിഹാരമാര്‍ഗങ്ങളും അവകാശ രേഖയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പ്രവാസി നിക്ഷേപങ്ങള്‍ സ്വീകരിച്ച് അവരുടെ ഭാവി ജീവിതത്തിനു മുതല്‍കൂട്ടാവുന്ന രീതിയില്‍ സര്‍ക്കാര്‍ മേഖലയില്‍ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കാനുള്ള നിര്‍ദേശങ്ങളും അവകാശ രേഖയില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.

രണ്ട് മാസം നീണ്ടുനിന്ന പ്രവര്‍ത്തനത്തിലൂടെയാണ്‌ പ്രവാസി വെല്‍ഫെയര്‍ പ്രവാസി അവകാശ രേഖ തയാറാക്കിയത്. ഇതിനായി ജൂൺ, ജൂലൈ മാസങ്ങളിൽ ഖത്തറിലെ വിവിധ ഭാഗങ്ങളിൽ സാമൂഹിക പ്രവർത്തകരുടെ സംഗമം, വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്കായി വനിതാ സംഗമം, പ്രവാസി വെല്‍ഫെയർ ജില്ലാ, മണ്ഡലം കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ നടത്തി പൊതുജനങ്ങളില്‍ നിന്ന് വിവരങ്ങൾ ശേഖരിക്കുകയായിരുന്നു.

വിവിധ ലേബര്‍ ക്യാമ്പുകൾ, കോര്‍ണിഷിലെ മത്സ്യബന്ധന തൊഴിലാളികൾ, ഗ്രോസറി, സലൂണ്‍, കഫ്തീരിയ തുടങ്ങി വിവിധ മേഖലയില്‍ ജോലിചെയ്യുന്നവരുടെ തൊഴിലിടങ്ങളിലെത്തിയും അഭിപ്രായങ്ങള്‍ ശേഖരിച്ചു. കൂടാതെ സോഷ്യൽ മീഡിയ വഴി വിവര ശേഖരണത്തിനായി പ്രത്യേക വെബ്‌സൈറ്റ് തയാറാക്കി ജനകീയമായി പ്രവാസികളിൽ നിന്ന് അവരുടെ അനുഭവങ്ങളും അഭിപ്രായങ്ങളും ശേഖരിച്ചു. മറ്റ് ഗൾഫ് രാജ്യങ്ങളിലെ പ്രവാസികളെ ഓൺലൈൻ വഴി കാമ്പയിനിൽ പങ്കാളികളാക്കി.

ശേഖരിച്ച വിവരങ്ങള്‍ വിദഗ്ധ സമിതിയുടെ മേല്‍നോട്ടത്തില്‍ തരംതിരിച്ച് വിവിധ വിഭാഗങ്ങളാക്കി തിരിച്ച് സംസ്ഥാന ഭരണ സംവിധാനങ്ങള്‍ക്ക് എളുപ്പത്തില്‍ പരിശോധിക്കാനും നടപടിക്രമങ്ങള്‍ക്ക് വിധേയമാക്കാനുതകുന്നതുമായ രീതിയില്‍ സമ്പൂര്‍ണ്ണ ജനകീയ പ്രവാസി അവകാശ രേഖയാക്കി മാറ്റുകയായിരുന്നു. അവകാശരേഖ മറ്റു മന്ത്രിമാര്‍ക്കും സംസ്ഥാനത്തെ മുഴുവന്‍ എം.പി മാര്‍ക്കും എം.എല്‍.എമാര്‍ക്കും വരും ദിവസങ്ങളില്‍ കൈമാറും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newschief ministerPravasi WelfareQatar News
News Summary - പ്രവാസി വെല്‍ഫെയര്‍ 'ജനകീയ പ്രവാസി അവകാശ രേഖ' മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു
Next Story