Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപ്ര​വാ​സി...

പ്ര​വാ​സി വെ​ല്‍ഫെ​യ​ര്‍ എ​സ്.​ഐ.​ആ​ര്‍ ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ ഡെ​സ്ക് ആ​രം​ഭി​ച്ചു

text_fields
bookmark_border
പ്ര​വാ​സി വെ​ല്‍ഫെ​യ​ര്‍ എ​സ്.​ഐ.​ആ​ര്‍ ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ ഡെ​സ്ക് ആ​രം​ഭി​ച്ചു
cancel
camera_alt

പ്ര​വാ​സി വെ​ല്‍ഫെ​യ​ര്‍ എ​സ്.​ഐ.​ആ​ര്‍ ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ ഡെ​സ്ക് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ്

ആ​ര്‍. ച​ന്ദ്ര​മോ​ഹ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

Listen to this Article

ദോ​ഹ: തീ​വ്ര വോ​ട്ട​ര്‍ പ​ട്ടി​ക പ​രി​ഷ്ക​ര​ണം കേ​ര​ള​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍ ആ​രം​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​വാ​സി​ക​ളു​ടെ ആ​ശ​ങ്ക​യ​ക​റ്റാ​നും ലി​സ്റ്റി​ല്‍ പേ​രു​ക​ള്‍ ചേ​ര്‍ക്കു​ന്ന​തി​ലും അ​നു​ബ​ന്ധ രേ​ഖ​ക​ള്‍ ശ​രി​യാ​ക്കു​ന്ന​തി​ലു​മു​ള്ള സം​ശ​യ​ങ്ങ​ൾ ദൂ​രീ​ക​രി​ക്കാ​ൻ പ്ര​വാ​സി വെ​ല്‍ഫെ​യ​ര്‍ ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ ഡെ​സ്ക് ആ​രം​ഭി​ച്ചു.

സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ആ​ര്‍. ച​ന്ദ്ര​മോ​ഹ​ന്‍ ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ ഡെ​സ്ക് ഉ​ദ്ഘാ​ട​നം ചെ​യ്തു. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് പ​ടി​വാ​തി​ലി​ലെ​ത്തി നി​ല്‍ക്കെ തി​ടു​ക്ക​പ്പെ​ട്ട് കേ​ര​ള​ത്തി​ല്‍ എ​സ്.​ഐ.​ആ​ര്‍ പ്ര​ഖ്യാ​പി​ച്ച​ത് ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ഴ്ത്തു​മെ​ന്നും അ​ര്‍ഹ​രാ​യ​വ​ര്‍ ലി​സ്റ്റി​ല്‍നി​ന്ന് പു​റ​ത്താ​യി പോ​കാ​തി​രി​ക്കാ​ൻ പ്ര​വാ​സി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന ന​ട​പ​ടി ക്ര​മ​ത്തി​ൽ അ​ർ​ഹ​രാ​യ​വ​രെ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​ലും അ​ന​ർ​ഹ​ർ ക​യ​റി​പ്പ​റ്റാ​തി​രി​ക്കാ​നും രാ​ജ്യ​ത്തെ മ​തേ​ത​ര രാ​ഷ്ട്രീ​യ പാ​ര്‍ട്ടി​ക​ള്‍ ജാ​ഗ്ര​ത കാ​ണി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. പ​രി​പാ​ടി​യി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് മ​ജീ​ദ് അ​ലി പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ചു.

സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് റ​ഷീ​ദ​ലി, സെ​ക്ര​ട്ട​റി റ​ബീ​അ്‌ സ​മാ​ന്‍, സം​സ്ഥാ​ന ക​മ്മ​റ്റി അം​ഗം സ​ജ്ന സാ​ക്കി, മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ന്റ് അ​മീ​ന്‍ അ​ന്നാ​ര തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. നു​ഐ​ജ​യി​ലെ പ്ര​വാ​സി വെ​ല്‍ഫെ​യ​ര്‍ ഓ​ഫി​സി​ലാ​ണ്‌ ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ ഡെ​സ്ക് പ്ര​വ​ര്‍ത്തി​ക്കു​ക. എ​ല്ലാ ദി​വ​സ​വും വൈ​കീ​ട്ട് ആ​റു മ​ണി​മു​ത​ല്‍ ഒ​മ്പ​തു മ​ണി വ​രെ നേ​രി​ട്ട് വ​ന്ന് സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. 33357011 എ​ന്ന വാ​ട്സ്ആ​പ് ന​മ്പ​റി​ലും ബ​ന്ധ​പ്പെ​ട്ട് സം​ശ​യ നി​വാ​ര​ണം ന​ട​ത്താ​വു​ന്ന​താ​ണ്‌.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:informationhelpdeskPravasi WelfareSIR
News Summary - Pravasi Welfare SIR Information Desk launched
Next Story