പ്രവാസി വെൽഫെയർ സാഹോദര്യ യാത്രക്ക് സ്വീകരണം നല്കി
text_fieldsപ്രവാസി വെൽഫെയർ സാഹോദര്യ യാത്രക്ക് നൽകിയ സ്വീകരണത്തിൽനിന്ന്
ദോഹ: ‘നാടിന്റെ നന്മക്ക് നമ്മൾ ഒന്നാവണം’ പ്രമേയത്തിൽ പ്രവാസി വെൽഫെയർ സംഘടിപ്പിച്ച സാഹോദര്യ യാത്രക്ക് മലപ്പുറം ജില്ലയിലെ വിവിധ മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നൽകി. മലപ്പുറം മണ്ഡലം നല്കിയ സ്വീകരണത്തില്‍ വിവിധ പഞ്ചായത്ത് -മുനിസിപ്പാലിറ്റി കമ്മിറ്റി നേതാക്കൾ ജാഥാ ക്യാപ്റ്റന്‍ പ്രവാസി വെല്‍ഫെയര്‍ പ്രസിഡന്റ് ആര്. ചന്ദ്രമോഹനെ ഹാരാര്‍പ്പണം നടത്തി. ജനറല്‍ കൗണ്‍സില്‍ അംഗം സൈനുദ്ധീൻ ചെറുവണ്ണൂർ മുഖ്യപ്രഭാഷണം നടത്തി. പരിപാടിയോടനുബന്ധിച്ച് നടത്തിയ പായസ മത്സരം ശ്രദ്ധേയമായി. വിജയികള്‍ക്കും വിവിധ മത്സരപരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കും പ്രസിഡന്റ് ചന്ദ്രമോഹൻ ഉപഹാരങ്ങൾ കൈമാറി.
പ്രവാസി വെൽഫെയർ മലപ്പുറം ജില്ല പ്രസിഡന്റ് അമീൻ അന്നാര, ജില്ല ജന. സെക്രട്ടറി ഫഹദ് മലപ്പുറം തുടങ്ങിയവര്‍ സംസാരിച്ചു. മലപ്പുറം മണ്ഡലം പ്രസിഡന്റ് സയ്യിദ് അക്ബറലി അധ്യക്ഷത വഹിച്ച പരിപാടിക്ക് മണ്ഡലം സെക്രട്ടറി മുഹമ്മദ് ഷമീം സ്വാഗതവും ഷബീബ് നന്ദിയും പറഞ്ഞു. നസീഫ്, അസ്ഹർ, അൻവർ സാദത്ത്, നിസാം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. കുട്ടികളുടെ ഒപ്പന, ഗാനവിരുന്ന് എന്നിവയും അരങ്ങേറി.
തിരൂരങ്ങാടി -വേങ്ങര മണ്ഡലം കമ്മിറ്റികൾ നല്കിയ സംയുക്ത സ്വീകരണത്തില്‍ കൂരിയാട് ദേശീയപാത വിഷയത്തിൽ സര്‍ക്കാറിന്റെ നടപടിക്കായി യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈ എടുക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകി. പ്രവാസി വെൽഫെയർ സംസ്ഥാന ജനറല്‍ കൗണ്‍സില്‍ അംഗം ഷംസീർ ഹസൻ മുഖ്യപ്രഭാഷണം നടത്തി.
ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ ധീരോജ്ജ്വല പോരാട്ടം നടത്തിയ പാരമ്പര്യമുള്ള നമ്മുടെ നാട് വെറുപ്പിന്റെ രാഷ്ട്രീയത്തെ അതിജീവിക്കുമെന്ന് പ്രവാസി വെൽഫെയർ പ്രസിഡന്റ് ചന്ദ്രമോഹൻ അഭിപ്രായപ്പെട്ടു. ദീർഘകാല പ്രവാസികളായ ബീരാൻ മുഹമ്മദ്, എം.പി കൊടിഞ്ഞി, സൈതലവി പറങ്ങോടത്ത് വലിയോറ എന്നിവർക്ക് മെമന്റോ സമ്മാനിച്ചു. ദോഹയിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് വേങ്ങരയെയും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ മണ്ഡലത്തിലെ വിദ്യാർഥികളെയും അനുമോദിച്ചു.
പ്രവാസി കണക്ട് മൊബൈൽ ആപ്പിനെ കുറിച്ച് ജില്ല വൈസ് പ്രസിഡന്റ് ഷാനവാസ് വേങ്ങര പരിചയപ്പെടുത്തി. വേങ്ങര മണ്ഡലം സെക്രട്ടറി നജീബ് ടി. സ്വാഗതവും തിരൂരങ്ങാടി സെക്രട്ടറി അബ്ദുസ്സമദ് എ.എം. നന്ദിയും പറഞ്ഞു. തിരൂരങ്ങാടി വൈസ് പ്രസിഡന്റ് സുഹൈൽ പരിപാടി നിയന്ത്രിച്ചു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അനീസ് മാള, റഷീദലി, നജ്ല നജീബ്, ജനറല്‍ സെക്രട്ടറി ഇദ്രീസ് ഷാഫി, സെക്രട്ടറിമാരായ റഹീം വേങ്ങേരി, റബീഅ് സമാന് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ലത കൃഷ്ണ, സജ്ന സാക്കി, മഖ്ബൂല്‍ അഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

