തലമുറകൾ പാടിയ ജാനകി ഗീതങ്ങൾ; സംഗീതരാവ് സംഘടിപ്പിച്ചു
text_fields'തലമുറകൾ പാടിയ ജാനകി ഗീതങ്ങൾ' പരിപാടിയില്‍ പങ്കെടുത്ത ഗായകര്‍ക്കുള്ള ഉപഹാരം പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രമോഹന്‍ വിതരണം ചെയ്യുന്നു
ദോഹ: അന്തരിച്ച ഇതിഹാസ ഗായിക എസ്. ജാനകിയുടെ അനശ്വര ഗാനങ്ങൾ കോർത്തിണക്കി മിഴിയോരം - ‘തലമുറകൾ പാടിയ ജാനകി ഗീതങ്ങൾ’ എന്ന പേരിൽ പ്രവാസി വെല്‍ഫെയര്‍ സംഗീതരാവ് സംഘടിപ്പിച്ചു. മലയാള സിനിമാഗാനരംഗത്ത് വേറിട്ട ശബ്ദസൗന്ദര്യം കൊണ്ട് തലമുറകളെ കീഴടക്കിയ ഗായികയാണ് എസ്. ജാനകിയെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്ര മോഹന്‍ പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് അനീസ് റഹ്മാന്‍ മാള അനുസ്മരണ സന്ദേശം അവതരിപ്പിച്ചു.
പ്രണയം, വിരഹം, സന്തോഷം, നൊമ്പരം, ഭക്തി തുടങ്ങി വ്യത്യസ്ത ഭാവങ്ങളെ അതീവ ഹൃദയസ്പർശിയായി ആവിഷ്കരിച്ച എസ്. ജാനകിയുടെ ഗാനങ്ങൾ ഇന്നും സംഗീതപ്രേമികളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നതാണെന്ന് ആദ്ദേഹം പറഞ്ഞു.
അനീഷ രാജേഷ്, ജാന്‍സി റാണി, നൈനിക, സിതാര ഷാഫി, പൂജ സന്തോഷ, അലി കളത്തിങ്ങല്‍, ഷിഹാബ് കൊടുങ്ങല്ലൂര്‍, ഷഫാ ബാച്ചി, ഷഫീഖ് മലപ്പുറം, ആതിര, റിയാസ് എന്നീ ദോഹയിലെ ഗായകര്‍ വിവിധ തലമുറകളുടെ ഹൃദയങ്ങളിൽ ഇടം നേടിയ എസ്. ജാനകിയുടെ ജനപ്രിയ ഗാനങ്ങൾ ആലപിച്ചു. എസ്. ജാനകിയുടെ സംഗീതജീവിതത്തോടുള്ള ആദരസൂചകമായാണ് പരിപാടി സംഘടിപ്പിച്ചത്. ഫാതിമ തസ്നീം, ഷബീബ് അബ്ദുറസാഖ്, ഷബീര്‍ ഷാജഹാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

