പ്രവാസി വെല്‍ഫെയര്‍ നോര്‍ക്ക കാമ്പയിന് സമാപനം
text_fieldsപ്രവാസി വെല്‍ഫെയര്‍ നോര്‍ക്ക കാമ്പയിന് സമാപന സംഗമം ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ
ഉദ്ഘാടനം ചെയ്യുന്നു
ദോഹ: നോർക്ക റൂട്ട്സിന്റെ ഐ.ഡി കാർഡ്, നോർക്ക കെയർ, നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് തുടങ്ങിയ പ്രവാസി ക്ഷേമപദ്ധതികളെക്കുറിച്ച് ഖത്തറിലെ മലയാളികളിൽ അവബോധം വളർത്താനും, അവരെ ഈ പദ്ധതികളിലും ഐ.സി.ബി.എഫ് ഇൻഷുറൻസ് സ്കീമിലും അംഗങ്ങളാക്കാനും ലക്ഷ്യമിട്ട് പ്രവാസി വെൽഫെയർ സംഘടിപ്പിച്ച നോർക്ക ക്യാമ്പയിൻ സമാപിച്ചു. ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ സമാപന സംഗമം ഉദ്ഘാടനം ചെയ്തു. ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ് മുഖ്യാതിഥിയായി പങ്കെടുത്തു. കാമ്പയിന് കാലയളവില്‍ ഐ.സി.ബി.എഫ് ഇന്‍ഷുറന്‍സ് സ്കീമില്‍ ചേര്‍ന്നവരുടെ രേഖകള്‍ ചടങ്ങില്‍ കൈമാറി.
നോര്‍ക്ക ഹെൽപ് ഡസ്കില്‍ സേവനം ചെയ്ത വളന്റിയര്‍മാരെ ആദരിച്ചു. കാമ്പയിന് കാലയളവില്‍ അംഗത്വമെടുത്തവർക്ക് നോര്‍ക്ക കാര്‍ഡുകളുടെ വിതരണവും നടന്നു. പ്രവാസി വെല്‍ഫെയര്‍ ആക്ടിങ് പ്രസിഡന്റ് അഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അനീസ് റഹ്മാന് സ്വാഗതം പറഞ്ഞു. പ്രവാസി വെല്‍ഫെയര്‍ നോര്‍ക്ക സെല്‍ കണ്‍വീനര്‍ ഷംസു വായേരി നോര്‍ക കെയര്‍ ഇന്‍ഷുറന്‍സ് പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. ഹെൽപ് ഡസ്ക് കോഓഡിനേറ്റര്‍ കെ.പി. ഷുഐബ് നന്ദിയും പറഞ്ഞു.
കാമ്പയിന് പ്രവര്‍ത്തനങ്ങളിലൂടെ സംഘടനയില്‍ പുതുതായി അംഗത്വമെടുത്തവരെ പ്രവാസി വെല്‍ഫെയര്‍ ഭാരവാഹികള്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ലതകൃഷ്ണ, എ.ആര്. അബ്ദുല്‍ ഗഫൂര്‍, സംസ്ഥാന സെക്രട്ടറിമാരായ റഹീം വേങ്ങേരി, മഖ്ബൂല്‍ അഹമ്മദ്, ഷുഐബ് കണ്ണൂര്‍, സംസ്ഥാന കമ്മറ്റിയംഗങ്ങളായ സാദിഖ് ചെന്നാടന്‍, വി.കെ. ഷമീര്‍, കജന് ജോണ്സണ്, സജ്ന സാക്കി, നടുമുറ്റം പ്രസിഡന്റ് സന നസീം, ജനറല്‍ സെക്രട്ടറി ഫാതിമ തസ്നീം തുടങ്ങിയവര്‍ സംബന്ധിച്ചു.രണ്ടായിരത്തോളം പേരാണ് കാമ്പയിന്റെ സേവനം പ്രയോജനപ്പെടുത്തിയത്. വിവിധ ജില്ലാ കമ്മറ്റികളും നോര്‍ക്ക വിങ് വളന്റിയര്‍മാരും ഹെൽപ് ഡസ്കിന് നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

