പ്രവാസി വെല്‍ഫെയര്‍ ദേശീയ ദിനാഘോഷം
text_fieldsഐ.സി.ബി.എഫ് പുരസ്കാരത്തിനര്‍ഹനായ പ്രവാസി വെല്‍ഫെയര്‍ റീപാട്രിയേഷന്‍ വിങ് അംഗം റഷാദ് പള്ളിക്കണ്ടിക്ക് സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രമോഹന് ഉപഹാരം നല്കുന്നു
ദോഹ: പ്രവാസി വെല്‍ഫെയര്‍ ദേശീയ ദിനാഘോഷവും സർവിസ് കാര്‍ണിവല്‍ അവലോകന യോഗവും സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രമോഹന് ഉദ്ഘാടനം ചെയ്തു. സ്വദേശികളെയും വിദേശികളെയും ഒരേപോലെ പരിഗണിക്കുകയും അവരുടെ ക്ഷേമത്തിന് മുന്‍ഗണന നല്‍കുകയും ചെയ്യുന്ന ഖത്തറിനും ഭരണാധികാരികൾക്കും ദിനാഘോഷവേളയില്‍ ആശംസ അര്‍പ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ഐ.സി.ബി.എഫ് ദിനാഘോഷത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ പുരസ്കാരത്തിനര്‍ഹനായ പ്രവാസി വെല്‍ഫെയര്‍ റീപാട്രിയേഷന്‍ വിങ് അംഗം റഷാദ് പള്ളിക്കണ്ടിയെ ചടങ്ങില്‍ ആദരിച്ചു. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ മജീദലി, അനീസ് മാള, ജനറല്‍ സെക്രട്ടറിമാരായ ഷാഫി മൂഴിക്കല്‍, താസീന്‍ അമീന്, സര്‍വിസ് കാര്‍ണിവല്‍ സംഘാടക സമിതിയംഗങ്ങളായ നജീം കൊല്ലം, അമീന് അന്നാര, ഫഹദ് മലപ്പുറം, ആരിഫ് വടകര, സൈനുദ്ദീന്‍ ചെറുവണ്ണൂര്‍, ഫായിസ് തലശ്ശേരി, ഭവ്യ തിരുവനന്തപുരം, അബ്ദുല്‍ വാഹദ്, അഫീഫ ഹുസ്ന, ഷറീന് അഹമ്മദ്, സഹല തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

