Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപ്ര​വാ​സി വെ​ൽ​ഫെ​യ​ർ...

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മ​ല​പ്പു​റം നേ​തൃ​സം​ഗ​മം

text_fields
bookmark_border
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മ​ല​പ്പു​റം നേ​തൃ​സം​ഗ​മം
cancel

ദോ​ഹ: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മ​ല​പ്പു​റം ജി​ല്ലാ ക​മ്മ​റ്റി 'ആ​ര്‌ വാ​ഴും, ആ​ര്‌ വീ​ഴും' എ​ന്ന ത​ല​ക്കെ​ട്ടി​ല്‍ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​ലോ​ക​ന​വും നേ​തൃ​സം​ഗ​മ​വും പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​സ്ഥാ​ന സെ​ക്ര​ട്ട​റി നി​ഹാ​സ് എ​റി​യാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ജ്‌​ന സാ​ക്കി തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​ലോ​ക​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍കി. ഹ്ര​സ്വ സ​ന്ദ​ർ​ശ​നാ​ർ​ത്ഥം ദോ​ഹ​യി​ൽ എ​ത്തി​യ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി മ​ല​പ്പു​റം ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്റ്‌ ആ​രി​ഫ് ചു​ണ്ട​യി​ൽ, മ​ജീ​ദ് ചാ​ലി​യാ​ർ, അ​നീ​സ് കൊ​ടി​ഞ്ഞി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

ജി​ല്ലാ പ്ര​സി​ഡ​ന്റ്‌ അ​മീ​ൻ അ​ന്നാ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ കെ. ​സ​ഹ​ല സ്വാ​ഗ​ത​വും വി.​കെ. ഷ​മീ​ർ ന​ന്ദി​യും പ​റ​ഞ്ഞു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ചു ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ക്വി​സ് മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ളെ സം​ഗ​മ​ത്തി​ല്‍ പ്ര​ഖ്യാ​പി​ച്ചു. റ​ഷാ​ദ് മു​ബാ​റ​ക് ഒ​ന്നാം സ്ഥാ​ന​വും കെ.​പി. മു​ഹ​മ്മ​ദ്‌ അ​സ്‌​ലം ര​ണ്ടാം സ്ഥാ​ന​വും അ​ഹ്‌​മ​ദ്‌ ക​ബീ​ർ പൊ​ന്നാ​നി, ഫാ​യി​സ് ഹ​നീ​ഫ് എ​ന്നി​വ​ര്‍ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. വി​ജ​യി​ക​ൾ​ക്ക് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജി​ല്ല പ്ര​സി​ഡ​ന്റ്‌ ആ​മീ​ൻ അ​ന്നാ​ര, മ​ജീ​ദ് ചാ​ലി​യാ​ർ എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഫ​ഹ​ദ് ആ​റാ​ട്ട്തൊ​ടി പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newswelfareqatar​
News Summary - Pravasi Welfare Malappuram Leadership Meet
Next Story