പ്രവാസി വെൽഫെയർ കോഴിക്കോട് ജില്ല നേതൃസംഗമം
text_fieldsപ്രവാസി വെൽഫെയർ കോഴിക്കോട് ജില്ല നേതൃസംഗമം
സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രമോഹൻ ഉദ്ഘാടനംചെയ്യുന്നു
ദോഹ: പ്രവാസി വെൽഫെയർ കോഴിക്കോട് ജില്ല കമ്മിറ്റി ആഭിമുഖ്യത്തില്‍ നേതൃസംഗമം സംഘടിപ്പിച്ചു. പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രമോഹൻ സംഗമം ഉദ്ഘാടനംചെയ്തു. വര്‍ത്തമാനകാലത്ത് ജനപക്ഷ രാഷ്ട്രീയത്തിന്റെ പ്രസക്തിയും അതിൽ ഓരോ ഘടകങ്ങളും നിർവഹിക്കേണ്ട പങ്കാളിത്തത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
ജില്ല പ്രസിഡന്റ് ആരിഫ് വടകര അധ്യക്ഷത വഹിച്ചു. വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചുകൊണ്ട് ജില്ല വൈസ് പ്രസിഡന്റുമാരായ നൗഷാദ് പാലേരി, സൈനുദ്ദീന്‍ ചെറുവണ്ണൂര്‍, റാസിഖ് നാരങ്ങോളി എന്നിവര്‍ സംസാരിച്ചു. ജില്ല ഭാരവാഹികള്‍, വിവിധ മണ്ഡല ഭാരവാഹികള്‍ എന്നിവര്‍ സംബന്ധിച്ചു.
ജില്ല ജനറല്‍ സെക്രട്ടറി നജ്മല്‍ തുണ്ടിയില്‍, ട്രഷറര്‍ അംജദ് കൊടുവള്ളി, ജില്ല കമ്മിറ്റിയംഗങ്ങളായ മുഹ്സിന് ഓമശ്ശേരി, അസ്ലം വടകര എന്നിവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

