പ്രവാസി വെല്‍ഫെയര്‍ ഹെൽപ് ഡെസ്ക്
text_fieldsദോഹ: നുഐജ പ്രവാസി വെല്‍ഫെയര്‍ ഓഫിസിലെ ഹെൽപ് ഡെസ്ക് കൂടുതല്‍ ദിവസങ്ങളിൽ പ്രവർത്തിക്കുമെന്ന് സംഘാടകർ അറിയിച്ചു. ശനി, തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ വൈകുന്നേരം ഏഴ് മുതല്‍ ഒമ്പത് വരെയാണ് ഡെസ്ക് തുറന്നു പ്രവര്‍ത്തിക്കുക.
പ്രവാസികള്‍ക്കായി നോര്‍ക്ക വഴി ലഭ്യമാകുന്ന വിവിധ സേവനങ്ങളെ കുറിച്ച് അറിയാനും നോര്‍ക്ക അംഗത്വ കാര്‍ഡ് എടുക്കാനും കേരള സര്‍ക്കാറിന്റെ പ്രവാസി ക്ഷേമപെന്ഷന്, ഐ.സി.ബി.എഫ് ഇന്‍ഷുറന്‍സ് എന്നിവയില്‍ ചേരാനുമുള്ള സൗകര്യവും ലഭ്യമാണ്. കേരള സര്‍ക്കാറിന് കീഴിലെ നോര്‍ക്ക അക്രഡിറ്റേഷനോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് പ്രവാസി വെല്‍ഫെയര്‍. വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും 70972467 നമ്പറില്‍ വാട്സ് ആപ് വഴി ബന്ധപ്പെടാം.

