നാടിന്റെ നന്മക്ക് നമ്മൾ ഒന്നാകണം; പ്രവാസി വെൽഫെയർ സാഹോദര്യയാത്രക്ക് സ്വീകരണം നൽകി
text_fieldsനാടിന്റെ നന്മക്ക് നമ്മൾ ഒന്നാകണം എന്ന പ്രമേയത്തിൽ പ്രവാസി വെൽഫെയർ ഖത്തർ പ്രസിഡന്റ് ചന്ദ്രമോഹൻ നയിക്കുന്ന സാഹോദര്യയാത്രക്ക് നൽകിയ സ്വീകരണം
ദോഹ: നാടിന്റെ നന്മക്ക് നമ്മൾ ഒന്നാകണം എന്ന മുദ്രാവാക്യം ഉയർത്തി പ്രവാസി വെൽഫെയർ ഖത്തർ പ്രസിഡന്റ് ചന്ദ്രമോഹൻ നയിക്കുന്ന സാഹോദര്യ യാത്രക്ക് മങ്കട മണ്ഡലം സ്വീകരണം നൽകി.പ്രവാസി വെൽഫെയർ അഡ്വൈസറി ബോർഡ് ചെയർമാൻ ഡോ. താജ് ആലുവ മുഖ്യപ്രഭാഷണം നടത്തി.മണ്ഡലത്തിലെ പ്രവാസി ഗ്രന്ഥകാരൻ ഹുസൈൻ കടന്നമണ്ണ, മുതിർന്ന പത്രപ്രവർത്തകൻ ഡോ. അമ്മാനുള്ള വടക്കാങ്ങര, അറബി ഭാഷ വിദഗ്ധൻ ഡോ. റഫീഖ് അബ്ദുല്ല, ബ്ലോഗർമാരായ ജാസിം ഹാരിസ് എന്നിവർക്കുള്ള ആദരം പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡന്റ് ചന്ദ്രമോഹൻ നിർവഹിച്ചു. ജാഥാ ക്യാപ്റ്റന് വിവിധ പഞ്ചായത്തുകളുടെ ഹാരാർപ്പണം പഞ്ചായത്ത് പ്രസിഡന്റുമാർ നിർവഹിച്ചു. പ്രവാസി വെൽഫെയർ ഖത്തർ പ്രസിഡന്റ് ചന്ദ്രമോഹൻ സ്വീകരണത്തിന് നന്ദി അർപ്പിച്ചു സംസാരിച്ചു.പ്രവാസി വെൽഫെയർ മലപ്പുറം ജില്ല പ്രസിഡന്റ് അമീൻ അന്നാര, കെ.എം.സി.സി പ്രതിനിധി ഇസ്മായിൽ ഹാജി, ഇൻകാസ് പ്രതിനിധി അബ്ദുറഊഫ് എന്നിവർ സംസാരിച്ചു.
സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ അയ്മൻ അജ്മൽ എ.ടി, ആയിഷ വേങ്ങശ്ശേരി, ഫാദി അഹമ്മദ്, ഖത്തർ യൂനിവേഴ്സിറ്റിയിൽനിന്ന് ഗോൾഡ് മെഡൽ കരസ്ഥമാക്കിയ ഹന്ന അബുലൈസ് എന്നീ വിദ്യാർഥികളെയും യോഗത്തിൽ അനുമോദിച്ചു. വിവിധ കലാകാരന്മാരുടെ ഗാനങ്ങളും കോൽക്കളിയും സദസ്സിനെ ധന്യമാക്കി. മങ്കട മണ്ഡലം പ്രസിഡന്റ് സിദ്ദീഖ് കെ.പി. അധ്യക്ഷത വഹിച്ച പരിപാടിക്ക് മണ്ഡലം സെക്രട്ടറി മുഹമ്മദ് റഫീഖ് സ്വാഗതവും സക്കരിയ നന്ദിയും പറഞ്ഞു. എ.ടി. മജീദ്, വി.കെ. സാബിക്, ഫായിസ് ഹനീഫ്, അഫ്സൽ ഹുസൈൻ, ഷിബുലുറഹ്മാൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

