Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപ്രവാസി വെൽഫെയർ ‘ദി...

പ്രവാസി വെൽഫെയർ ‘ദി ഡി-സ്ട്രെസ് സോൺ’ കൗൺസലിങ് പരിപാടി നടത്തി

text_fields
bookmark_border
പ്രവാസി വെൽഫെയർ ‘ദി ഡി-സ്ട്രെസ് സോൺ’ കൗൺസലിങ് പരിപാടി നടത്തി
cancel
camera_alt

പ്രവാസി വെൽഫെയർ ‘ദി ഡി-സ്ട്രെസ് സോൺ’ കൗൺസലിങ് പരിപാടിയിലെ കൗൺസലർമാർ സംഘാടകരോടൊപ്പം

ദോഹ: ഖത്തറിലെ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും മാനസികാരോഗ്യവും അക്കാദമിക ക്ഷേമവും മുൻനിർത്തി പ്രവാസി വെൽഫെയർ തലശ്ശേരി–പേരാവൂർ സംയുക്ത മണ്ഡലം ‘ദി ഡി-സ്ട്രെസ് സോൺ’ എന്ന പേരിൽ വ്യക്തിഗത കൗൺസലിങ് സംഘടിപ്പിച്ചു. അക്കാദമിക് സമ്മർദ്ദം, പരീക്ഷാ ഭീതി, ആത്മവിശ്വാസക്കുറവ്, രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള ആശയവിനിമയ പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിപാടിയിൽ നിരവധി വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്തു.

കൗൺസലർമാരായ ജോളി തോമസ്, റോഷ്ന അബ്ദുൽ ജലീൽ എന്നിവർ സെഷനുകൾ നയിച്ചു. പരിപാടിക്ക് പ്രവാസി വെൽഫെയർ തലശ്ശേരി–പേരാവൂർ സംയുക്ത മണ്ഡലം പ്രസിഡന്റ് റയീസ് അബ്ദുല്ല, ജനറൽ സെക്രട്ടറി റദിയ, സംഘടന സെക്രട്ടറി ജബീൻ, വൈസ് പ്രസിഡന്റ് റംസി, ജില്ല സെക്രട്ടറി മാജിദ, എക്സിക്യൂട്ടീവ് അംഗങ്ങളായ സുബൈർ, അഫ്‌സൽ ഹുസൈൻ, അഹ്സന കരിയാടൻ എന്നിവർ നേതൃത്വം നൽകി.

പ്രവാസി വെൽഫെയർ സംസ്ഥാന വൈസ് പ്രസിഡന്റ് ലത കൃഷ്ണ, സെക്രട്ടറി ശുഐബ് അബ്ദുറഹ്മാൻ, കണ്ണൂർ ജില്ലാ പ്രസിഡന്റ് നിസാർ, വൈസ് പ്രസിഡന്റ് റഷാദ്, സെക്രട്ടറി ഫായിസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Pravasi Welfare conducted ‘The De-Stress Zone’ counseling program
Next Story