പ്രവാസി വെല്‍ഫെയര്‍ കരിയര്‍ വര്‍ക്ഷോപ്
text_fieldsദോഹ: തൊഴിലന്വേഷകര്‍ക്കും ജോലിയില്‍ അഭിവൃദ്ധി ആഗ്രഹിക്കുന്നവര്‍ക്കുമായി പ്രവാസി വെല്‍ഫെയര്‍ ശിൽപശാല സംഘടിപ്പിക്കുന്നു.
സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആൻഡ് ഗൈഡന്‍സ് ഇന്ത്യ (സി.ജി) ഖത്തര്‍ ചാപ്റ്ററിന്റെ സഹകരണത്തോടെ വെള്ളിയാഴ്ച വൈകീട്ട് 3.30 മുതല്‍ നുഐജയിലെ പ്രവാസി വെല്‍ഫെയര്‍ ഹാളിലാണ് പരിപാടി.
‘തൊഴിൽ മേഖലകളിലെ വിജയത്തിനുള്ള നൈപുണ്യങ്ങള്‍’, ‘ഇന്റര്‍വ്യു എങ്ങനെ അഭിമുഖീകരിക്കാം’ എന്നീ വിഷയങ്ങളെ അധികരിച്ച് സി.ജി ഖത്തര്‍ സീനിയര്‍ റിസോഴ്സ് പേഴ്സൻമാരായ ഹനീഫ് ഹുദവി, എൻജീനിയര്‍ ഷിഹാബ് അബ്ദുല്‍ വാഹിദ് എന്നിവര്‍ ശിൽപശാലക്ക് നേതൃത്വം നല്‍കും. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി 6619 1285 എന്ന നമ്പറില്‍ വാട്സ്ആപ് വഴി ബന്ധപ്പെടാവുന്നതാണ്.

