പ്രവാസി ക്ഷേമ പ്രവർത്തനം; മാതൃകയുമായി വില്ല്യാപ്പള്ളി മുസ്ലിം ജമാഅത്ത് ഖത്തർ ചാപ്റ്റർ
text_fieldsതകാഫുൽ ഇസ് ലാമിക് ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളെ ചേർത്തതിന്റെ രേഖകൾ
ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവക്ക് കൈമാറുന്നു
ദോഹ: പ്രവാസി ക്ഷേമ പദ്ധതികളിൽ പ്രവർത്തകരെ അംഗങ്ങളാക്കുകയും സാമ്പത്തികമായി അവരുടെയെല്ലാം കുടുംബ സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുന്ന മികച്ച മാതൃക തുടരുകയാണ് വില്ല്യാപ്പള്ളി മുസ്ലിം ജമാഅത്ത് ഖത്തർ ചാപ്റ്റർ.
നോർക്ക, പ്രവാസി പെൻഷൻ, ഇൻഷുറൻസ് പദ്ധതികളിൽ പ്രവർത്തകർക്ക് അംഗത്വം ഉറപ്പുവരുത്തുന്നതിനോടൊപ്പം ഇന്ത്യൻ എംബസി അപെക്സ് ബോഡിയായ ഐ.സി.ബി.എഫ്, ഭീമ ഇൻഷുറൻസ് കമ്പനിയുമായി സഹകരിച്ച് നടപ്പിൽ വരുത്തിയ ഒരു ലക്ഷം റിയാലിന്റെ തകാഫുൽ ഇസ് ലാമിക് ഇൻഷുറൻസ് പദ്ധതിയിൽ നൂറ്റമ്പതോളം പേരെ അംഗങ്ങളായി ചേർക്കുകയും പുതുക്കുകയും ചെയ്തു. ഐ.സി.ബി.എഫ് കാഞ്ചാനി ഹാളിൽ പ്രസിഡന്റ് ഷാനവാസ് ബാവക്ക് രേഖകൾ കൈമാറി.
ഐ.സി.ബി.എഫ്. സെക്രട്ടറി ജാഫർ തയ്യിൽ, ഇൻഷുറൻസ് കോഓഡിനേറ്റർ മണി ഭാരതി, എം.സി. മെംബർ ഖാജാ നിസാമുദ്ദീൻ, അബ്ദുൽ റഊഫ് കൊണ്ടോട്ടി എന്നിവർക്കൊപ്പം മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡന്റ് ഇ.എം. കുഞ്ഞമ്മദ്, ജനറൽ സെക്രട്ടറി സൽമാൻ മുണ്ടിയാട്ട്, ട്രഷറര്‍ ഷംസീർ വെങ്കപ്പെറ്റ, സെക്രട്ടറി റാഹിദ് സി.പി., ഭരണസമിതി മെംബർമാരായ എൻ.എം. റാഹിൽ, ഷാനിബ് വാരിപറമ്പത്ത്, നിസാർ പറെമ്മൽ, പറമ്പിൽ മഹല്ല് പ്രധിനിധി സി.പി. നൗഷാദ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

