Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right​പ്ര​വാ​സി​ക​ളേ,...

​പ്ര​വാ​സി​ക​ളേ, ഇ​നി​യും വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ര്​ ചേ​ർ​ക്കാം

text_fields
bookmark_border
​പ്ര​വാ​സി​ക​ളേ, ഇ​നി​യും വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ര്​ ചേ​ർ​ക്കാം
cancel

ദോഹ: പ്ര​വാ​സി​ക​ൾ​ക്ക്​ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ര്​ ചേ​ർ​ക്കാ​നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​റി​െ​ൻ​റ പ്ര ​ത്യേ​ക കാ​മ്പ​യി​നാ​ണ്​ ന​വം​ബ​ർ 15ന്​ ​ക​ഴി​ഞ്ഞ​ത്. അ​തി​നു​ള്ളി​ൽ പേ​ര്​ ചേ​ർ​ത്ത​വ​ർ ഉ​ട​ൻ ഇ​റ​ങ്ങു​ന്ന ക​ര​ട്​ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടും. എ​ന്നാ​ൽ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ര്​ ചേ​ർ​ക്ക​ൽ എ​ന്ന​ത്​ ഒ​രു തു​ട​ർ​പ്ര​ക്രി​യ ആ​ണ്. ഇ​നി ഒാ​ൺ​ലൈ​ൻ വ​ഴി പേ​ര്​ ചേ​ർ​ക്കു​ന്ന​വ​ർ അ​ത്​ ക​ഴി​ഞ്ഞു​ള്ള പ​ട്ടി​ക​യി​ലും ഇ​ടം​പി​ടി​ക്കും. അ​തി​നാ​ൽ സ​മ​യം ക​ഴി​ഞ്ഞു എ​ന്ന്​ പ​റ​ഞ്ഞി​രി​ക്കാ​തെ പ​ട്ടി​ക​യി​ൽ പേ​ര്​ ചേ​ർ​ക്കാം. അ​തി​നു​ള്ള വ​ഴി​ക​ൾ ഇ​താ. പ്ര​വാ​സി​ക​ളു​ടെ ഏ​റെ കാ​ല​ത്തെ ആ​വ​ശ്യ​മാ​യി​രു​ന്നു ത​ങ്ങ​ൾ​ക്കും സ്വ​രാ​ജ്യ​ത്ത്​ ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടു​ചെ​യ്യാ​നു​ള്ള അ​വ​കാ​ശം എ​ന്ന​ത്. ഇ​തി​നൊ​ക്കെ​യു​ള്ള ആ​ദ്യ​ഘ​ട്ട​മാ​ണ്​ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ര്​ ചേ​ർ​ക്കു​ക എ​ന്ന​ത്. ആ​ദ്യം അ​ത്​ പെ​െ​ട്ട​ന്ന്​ ചെ​യ്യാം. ബാ​ക്കി​യൊ​ക്കെ പി​ന്നെ.

ഇക്കാര്യങ്ങൾ ഒാ​ർ​ക്കു​ക
ലോ​ക്​​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്​ ഏ​​​പ്രി​ൽ മാ​സ​ത്തോ​ടെ​യാ​യി​രി​ക്കും ന​ട​ക്കു​ക. ഇ​തി​നാ​ൽ ജ​നു​വ​രി അ​വ​സാ​ന​ത്തോ​ടെ ഒാ​ൺ​ലൈ​നി​ൽ അ​പേ​ക്ഷി​ക്കു​ന്ന പ്ര​വാ​സി​ക​ളു​ടെ പേ​രു​ക​ളാ​ണ്​ അ​ന്തി​മ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടാ​ൻ സാ​ധ്യ​ത കൂ​ടു​ത​ൽ.ആ​റു​മാ​സ​ത്തി​ൽ കൂ​ടു​ത​ൽ നാ​ട്ടി​ൽ നി​ന്ന്​​ വി​ട്ടു​നി​ൽ​ക്കു​ന്ന​വ​രു​ടെ പേ​രു​ക​ൾ നി​ല​വി​ലെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന്​ അ​ധി​കൃ​ത​ർ​ക്ക്​ ഒ​ഴി​വാ​ക്കാം. ഇ​തി​നാ​ൽ ആ​റു​മാ​സ​മാ​യി നാ​ട്ടി​ൽ ഇ​ല്ലാ​ത്ത പ്ര​വാ​സി​ക​ൾ പോ​ലും ഒാ​ൺ​ലൈ​ൻ വ​ഴി പേ​ര്​ ചേ​ർ​ക്ക​ൽ നി​ർ​ബ​ന്ധ​മാ​ണ്.ഒാ​ൺ​ലൈ​നി​ൽ പേ​ര്​ ചേ​ർ​ത്തതി​ന്​ ശേ​ഷം എ​ല്ലാ രേ​ഖ​ക​ളു​ടെ​യും പ​ക​ർ​പ്പ്​ എ​ടു​ത്ത്​ നാ​ട്ടി​ലെ താ​ലൂ​ക്ക്​ ഒാ​ഫ​ിസി​ൽ എ​ത്തി​ക്കു​ന്ന​തും ന​ല്ല​താ​ണ്.

എ​ന്താ​ണ് പ്രോ​ക്സി വോ​ട്ട്​?
തെ​ര​ഞ്ഞെ​ടു​പ്പ്​ വേ​ള​യി​ല്‍ പ്ര​വാ​സി​ക​ള്‍ക്ക് പ​ക​ര​ക്കാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ക്കാ​നു​ള്ള സം​വി​ധാ​ന​മാ​ണ് പ്രോ​ക്സി വോ​ട്ട്. ഇ​തി​നു​ള്ള ബി​ല്‍ ക​ഴി​ഞ്ഞ ആ​ഗ​സ്​​റ്റി​ല്‍ പാ​ര്‍ല​മെ​ൻ​റ്​ പാ​സാ​ക്കി​യി​രു​ന്നു. തു​ട​ര്‍ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കി ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​ത്തി​ല്‍ മാ​റ്റം വ​രു​ത്തു​ന്ന​തോ​ടെ വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​വാ​സി​ക​ള്‍ക്ക് തൊ​ഴി​ലെ​ടു​ക്കു​ന്ന രാ​ജ്യ​ത്ത് നി​ന്ന് ത​ന്നെ സ​മ്മ​തി​ദാ​ന​പ്ര​ക്രി​യ​യി​ല്‍ പ​ങ്കാ​ളി​ക​ളാ​കാം.

പ്ര​വാ​സി​ക​ള്‍ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍ക്കു​ന്ന​ത് എ​ങ്ങ​നെ?
https://www.nvsp.in/ എ​ന്ന വെ​ബ്സൈ​റ്റി​ലെ Apply online for registration of overseas voter
എ​ന്ന ലി​ങ്ക് വ​ഴി​യാ​ണ് അ​പേ​ക്ഷ​ക​ള്‍ ന​ൽ​കേ​ണ്ട​ത്.

അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ള്‍?
പാ​സ്പോ​ര്‍ട്ടി​െ​ൻ​റ ആ​ദ്യ പേ​ജ്, അ​ഡ്ര​സ് പേ​ജ്, വി​സ സ്​​റ്റാ​മ്പ് ചെ​യ്ത പേ​ജ് എ​ന്നി​വ ഒ​രു​മി​ച്ചു​ചേ​ര്‍ത്ത ഒ​രു ഇ​മേ​ജ് ഫ​യ​ല്‍ (jpg format). പാ​സ്​​പോ​ര്‍ട്ട് അ​പേ​ക്ഷ​ക​ന്‍ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യി​രി​ക്ക​ണം. (പാ​സ്പ്പോ​ര്‍ട്ട് കോ​പ്പി​യി​ല്‍ നി​ല​വി​ല്‍ വോ​ട്ട​ര്‍പ​ട്ടി​ക​യി​ല്‍ പേ​രു​ള്ള നാ​ട്ടി​ലെ ബ​ന്ധു​വി​െ​ൻ​റ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍ഡ് ന​മ്പ​ര്‍ ചേ​ര്‍ക്കു​ന്ന​ത് വ​ള​രെ ന​ല്ല​താ​ണ്. നി​ങ്ങ​ളു​ടെ പോ​ളി​ങ്​ ബൂ​ത്ത് പെ​ട്ടെ​ന്ന്‍ ക​ണ്ടെ​ത്താ​ന്‍ അ​ത് അ​ധി​കാ​രി​ക​ള്‍ക്ക് സ​ഹാ​യ​ക​മാ​കും.)
•പാ​സ്പോ​ര്‍ട്ട് സൈ​സ് ഫോ​ട്ടോ
•അ​പേ​ക്ഷ​ക​ന്‍ നി​യോ​ജ​ക മ​ണ്ഡ​ലം അ​റി​ഞ്ഞി​രി​ക്ക​ണം
•വി​ദേ​ശ​ത്ത് ഇ​പ്പോ​ള്‍ താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്തി​െ​ൻ​റ വി​ലാ​സം
•നാ​ട്ടി​ലെ ടെ​ലി​ഫോ​ണ്‍ ന​മ്പ​ര്‍ (നി​ര്‍ബ​ന്ധ​മി​ല്ലെ​ങ്കി​ലും ചേ​ര്‍ക്കു​ന്ന​താ​ണ് ഉ​ചി​തം)

നി​ല​വി​ലെ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​രു​ണ്ടോ എ​ന്ന് എ​ങ്ങ​നെ പ​രി​ശോ​ധി​ക്കാം?
2018 ഒ​ക്ടോ​ബ​ര്‍ ഒ​ന്നി​ന്​ പ്ര​സി​ദ്ധീ​ക​രി​ച്ച ക​ര​ടു വോ​ട്ട​ര്‍ പ​ട്ടി​യി​ല്‍നി​ന്ന്​ ത​ങ്ങ​ളു​ടെ ബൂ​ത്തി​െ​ൻ​റ വോ​ട്ട​ര്‍ പ​ട്ടി​ക http://ceo.kerala.gov.in/electoralrolls.html എ​ന്ന ലി​ങ്കി​ല്‍ നി​ന്നും പി.​ഡി​എ​ഫ് ഫ​യ​ല്‍ ആ​യി ഡൗ​ണ്‍ലോ​ഡ് ചെ​യ്ത്​ പ​രി​ശോ​ധി​ക്കാ​ന്‍ സാ​ധി​ക്കും. കൂ​ടാ​തെ http://ceo.kerala.gov.in/rollsearch.html , http://electoralsearch.in/ എ​ന്നീ ലി​ങ്കു​ക​ളി​ല്‍ പ്രാ​ഥ​മി​ക വി​വ​ര​ങ്ങ​ള്‍ ന​ല്‍കി സ​മ്മ​തി​ദാ​യ​ക​െ​ൻ​റ പേ​രു​വി​വ​ര​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കാ​നും സാ​ധി​ക്കും. തി​രി​ച്ച​റി​യ​ല്‍ കാ​ര്‍ഡ് ന​മ്പ​ര്‍ ഉ​ണ്ടെ​ങ്കി​ല്‍ ന​മ്പ​ര്‍ ന​ല്‍കി വ​ള​രെ പെ​ട്ടെ​ന്ന് വി​വ​ര​ങ്ങ​ള്‍ അ​റി​യാ​ന്‍ സാ​ധി​ക്കും.

നേ​ര​ത്തെ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍ഡു​ള്ള പ്ര​വാ​സി​ക​ള്‍ക്ക് വോ​ട്ട് ചെ​യ്യാ​ന്‍ സാ​ധി​ക്കു​മോ?
തി​രി​ച്ച​റി​യ​ല്‍ കാ​ര്‍ഡ് ഉ​ള്ള​ത് കൊ​ണ്ട് മാ​ത്രം വോ​ട്ട് ചെ​യ്യാ​ന്‍ സാ​ധി​ക്കി​ല്ല. അ​ന്തി​മ​മാ​യി പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​ര് ഉ​ള്‍പ്പെ​ട്ടി​രി​ക്ക​ണം. പേ​ര് ഇ​ല്ലെ​ങ്കി​ല്‍ ഓ​ണ്‍ലൈ​ന്‍ അ​പേ​ക്ഷ ന​ല്‍ക​ണം.

നി​ല​വി​ല്‍ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​രു​ള്ളവർ വീ​ണ്ടും അ​പേ​ക്ഷി​ക്കണോ?
അ​തെ, വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പൊ​തു​വി​ഭാ​ഗ​ത്തി​ല്‍ നേ​ര​ത്തെ പേ​ര് ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള പ്ര​വാ​സി​ക​ള്‍ക്ക് പ്രോ​ക്സി വോ​ട്ടി​ന്​ യോ​ഗ്യ​ത ല​ഭി​ക്ക​ണ​മെ​ങ്കി​ല്‍ പു​തി​യ​താ​യി അ​പേ​ക്ഷി​ക്കു​ന്ന​തു​പോ​ലെ വീ​ണ്ടും അ​പേ​ക്ഷി​ക്ക​ണം. അ​പേ​ക്ഷ​യു​ടെ അ​വ​സാ​ന​ഭാ​ഗ​ത്തു​ള്ള സ​ത്യ​പ്ര​തി​ജ്ഞ​യി​ല്‍ ര​ണ്ടാ​മ​ത്തെ ഭാ​ഗം സെ​ല​ക്ട് ചെ​യ്ത്​ നി​ല​വി​ല്‍ പേ​രു​ള്ള നി​യ​മ​സ​ഭാ മ​ണ്ഡ​ലം, തി​രി​ച്ച​റി​യ​ല്‍ കാ​ര്‍ഡു​ന​മ്പ​ര്‍, മു​മ്പ് താ​മ​സി​ച്ചി​രു​ന്ന വി​ലാ​സം എ​ന്നി​വ ചേ​ര്‍ക്ക​ണം. അ​പേ​ക്ഷ സ്വീ​ക​രി​ച്ചാ​ല്‍ അ​പേ​ക്ഷ​ക​െ​ൻ​റ പേ​ര് പ്ര​വാ​സി സ​മ്മ​തി​ദാ​യ​ക​ര്‍ എ​ന്ന വി​ഭാ​ഗ​ത്തി​ല്‍ പു​തി​യ​താ​യി പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​താ​ണ്.

അ​പേ​ക്ഷ സ​മ​ര്‍പ്പി​ച്ചാ​ല്‍ ര​സീ​തി ല​ഭി​ക്കു​മോ?
അ​പേ​ക്ഷ സ​മ​ര്‍പ്പ​ണം പൂ​ര്‍ത്തി​യാ​യാ​ല്‍ വെ​ബ്സൈ​റ്റി​ല്‍നി​ന്നും റ​ഫ​റ​ന്‍സ് ന​മ്പ​ര്‍ ല​ഭി​ക്കും. ഇ​ത് സൂ​ക്ഷി​ച്ചു വെ​ക്ക​ണം. https://www.nvsp.in/Forms/Forms/trackstatus എ​ന്ന ലി​ങ്ക് വ​ഴി അ​പേ​ക്ഷ​യു​ടെ വി​വ​രം അ​റി​യാ​ന്‍ സാ​ധി​ക്കും.

നാ​ട്ടി​ല്‍ ഇ​ല​ക്ട്ര​ല്‍ ര​ജി​സ്ട്രേ​ഷ​ന്‍ ഓ​ഫി​സ​ര്‍ക്ക് കോപ്പി അ​യ​ക്കണോ?
അ​ങ്ങ​നെ അ​യ​ക്കേ​ണ്ട​തി​ല്ല. എ​ന്നാ​ല്‍, രേ​ഖ​ക​ളു​ടെ ഒ​രു കോ​പ്പി സ്വ​ദേ​ശ​ത്ത് അ​പേ​ക്ഷ​ക​െ​ൻ​റ വീ​ട്ടി​ല്‍ സൂ​ക്ഷി​ക്കു​ന്ന​ത് ന​ല്ല​താ​ണ്. ബൂ​ത്ത് ലെ​വ​ല്‍ ഓ​ഫി​സ​ര്‍ (BLO) പ​രി​ശോ​ധ​ന​ക്ക് വ​രു​മ്പോ​ള്‍ കാ​ണി​ക്കാ​വു​ന്ന​താ​ണ്.

അ​പേ​ക്ഷ സ്വീ​ക​രി​ച്ച​താ​യി അ​റി​യി​പ്പ് എപ്പോൾ ല​ഭി​ക്കും?
അ​പേ​ക്ഷ സ​മ​ര്‍പ്പ​ണം, ബൂ​ത്ത് ലെ​വ​ല്‍ ഓ​ഫി​സ​റെ ചു​മ​ത​ല​പ്പെ​ടു​ത്ത​ല്‍, ബൂ​ത്ത് ലെ​വ​ല്‍ ഓ​ഫി​സ​ര്‍ അ​ന്വേ​ഷി​ച്ച്​ റി​പ്പോ​ര്‍ട്ട് സ​മ​ര്‍പ്പി​ക്ക​ല്‍ എ​ന്നീ ഘ​ട്ട​ങ്ങ​ള്‍ക്ക് ശേ​ഷ​മാ​ണ് അ​പേ​ക്ഷ സ്വീ​ക​രി​ച്ചു വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​ര് ഉ​ള്‍പ്പെ​ടു​ത്തു​ന്ന​ത്. അ​പേ​ക്ഷ സ​മ​ര്‍പ്പി​ച്ച് ദി​വ​സ​ങ്ങ​ള്‍ക്കു ശേ​ഷ​വും റ​ഫ​റ​ന്‍സ് ന​മ്പ​ര്‍ ന​ല്‍കി​യാ​ല്‍ തു​ട​ർ​ന​ട​പ​ടി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ സൈ​റ്റി​ല്‍ ല​ഭ്യ​മ​ല്ലെ​ങ്കി​ല്‍ അ​പേ​ക്ഷ​ക​ന് ബൂ​ത്ത് ലെ​വ​ല്‍ ഓ​ഫി​സ​റെ വി​ളി​ച്ച്​ അ​ന്വേ​ഷി​ക്കാ​വു​ന്ന​താ​ണ്.

ബൂ​ത്ത് ലെ​വ​ല്‍ ഓ​ഫി​സ​ര്‍മാ​രു​ടെ (BLO) ന​മ്പ​റു​ക​ള്‍?
http://ceo.kerala.gov.in/blobla.html എ​ന്ന ലി​ങ്കി​ല്‍ നി​ന്നും നി​ങ്ങ​ളു​ടെ ബൂ​ത്ത് ലെ​വ​ല്‍ ഓ​ഫി​സ​റു​ടെ പേ​രു​വി​വ​ര​വും ഫോ​ണ്‍ ന​മ്പ​രും ല​ഭി​ക്കും

സൈ​റ്റി​ല്‍ ല​ഭി​ക്കു​ന്ന വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​ര് ഉ​ണ്ടെ​ങ്കി​ല്‍ വോ​ട്ട് ചെ​യ്യാനാ​കു​മോ?
http://lsgelection.kerala.gov.in/public/search/voterlist എ​ന്ന ഈ ​വെ​ബ്സൈ​റ്റ് അ​ഡ്ര​സ് വ്യാ​പ​ക​മാ​യി സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ന്നു​ണ്ട്. ഇ​ത് ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള (പ​ഞ്ചാ​യ​ത്ത് / മു​നി​സി​പ്പാ​ലി​റ്റി) വോ​ട്ട​ര്‍ പ​ട്ടി​ക​യാ​ണ്. ഇ​തി​ല്‍ പേ​ര​ണ്ടാ​യ​തു​കൊ​ണ്ടു​മാ​ത്രം നി​യ​മ​സ​ഭാ / പാ​ർ​ല​മെ​ൻ​റ്​ തെ​രെ​ഞ്ഞെ​ടു​പ്പു​ക​ള്‍ക്ക് വോ​ട്ടു ചെ​യ്യാ​നാ​കി​ല്ല.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക് താ​ലൂ​ക്ക് ഓ​ഫി​സു​ക​ളി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ഇ​ല​ക്ഷ​ന്‍ ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍ദാ​ര്‍ ഓ​ഫി​സി​ല്‍ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. ഫോ​ണ്‍ ന​മ്പ​രു​ക​ള്‍ http://ceo.kerala.gov.in/phonenumbers.html ഈ ​ലി​ങ്കി​ല്‍ ല​ഭ്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarpravasi votegulf newsmalayalam news
News Summary - pravasi vote-qatar-gulf news
Next Story