പ്രവാസി തിരിച്ചുപോക്ക് ; ഖത്തറിൽ നിന്ന് ആദ്യആഴ്ച രണ്ടു വിമാനങ്ങൾ
text_fieldsദോഹ: പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുപോകുന്ന പ്രക്രിയ വ്യാഴാഴ്ച തുടങ്ങാനിരിക്കെ ദോഹയിൽ നിന്ന് ആദ്യ ആഴ്ച പോകുന്നത് രണ്ടു വിമാനങ്ങൾ. ഏഴിന് കൊച്ചിയിലേക്കും പത്തിന് തിരുവനന്തപുരത്തേയ്ക്കുമാണ് വിമാനം ഉണ്ടാവുക. ഇന്ത്യൻ എംബസിയിൽ ഇതുവരെ പേര് ചേർത്തവർ 40000 ആണ്.
ഇവരിൽ നിന്ന് പോകേണ്ടവരെ തിരഞ്ഞെടുത്ത് എംബസി ഫോണിലൂടെയോ ഈ മെയിൽ മുഖേനയോ വിവരം അറിയിക്കും.ഗർഭിണികൾ,രോഗികൾ, ബുദ്ധിമുട്ടുന്ന സാഹചര്യങ്ങളിലുള്ള തൊഴിലാളികൾ തുടങ്ങിയവർക്കാണ് മുൻഗണന എന്നു എംബസി അറിയിച്ചു.ഇതിനാൽ തന്നെ ആദ്യ ഘട്ടത്തിൽ രജിസ്റ്റർ ചെയ്ത എല്ലാവർക്കും പോകാൻ ആകില്ല.
ടിക്കറ്റുകൾ വിമാന കമ്പനികൾ നേരിട്ട് ആണ് നൽകുക. ടിക്കറ്റ് തുക യാത്രക്കാർ വഹിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഇന്ത്യൻ എംബസി യുടെ കോവിഡ് സെല്ലുമായി ബന്ധപ്പെടാം. ഫോൺ: 55667569, 55647502

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
