കളിമൈതാനങ്ങൾ വേണം: മറ്റു ലഹരികൾ മായും
text_fields'രക്ഷാധികാരി ബൈജു' എന്ന സിനിമ നമ്മളെല്ലാവരും കണ്ടിരിക്കേണ്ടതാണ്. കളിമൈതാനങ്ങൾ നഷ്ടപ്പെടുന്ന നാടിെൻറ അവസ്ഥയെ അതിൽ വൈകാരികമായി ചിത്രീകരിച്ചിട്ടുണ്ട്. നമ്മുടെ പഞ്ചായത്തുകൾ ഈ കാലത്ത്
കളി മൈതാനങ്ങളെ മനഃപൂർവം വിസ്മരിക്കുകയാണെന്ന് തോന്നും. കുട്ടികൾക്കും മുതിർന്നവർക്കും ഒത്തുചേരാനുള്ള ഇടം മാത്രമല്ല മറിച്ച്, സൗഹൃദവും ഒത്തൊരുമയും നട്ടുവളർത്തപ്പെടുന്ന ഇടംകൂടിയാണ് കളിമൈതാനങ്ങൾ. സ്പോർട്സിന് അതിരുകളെ ഇല്ലാതാക്കാൻ കഴിയും. മയക്കുമരുന്ന് ലോബികൾ കൗമാരക്കാരെ
ലക്ഷ്യംവെക്കുന്ന വാർത്തകൾ നിരന്തരം നാം കേൾക്കുന്നു. കൗമാരക്കാർക്കും ചെറുപ്പക്കാർക്കും പോവാൻ, ഒന്നിച്ചിരിക്കാൻ വൈകുന്നേരങ്ങളിൽ മറ്റൊരിടമില്ല. ആ ഇടമില്ലായ്മയിലേക്കാണ് പീടികത്തിണ്ണകളും ഇരുട്ടു നിറഞ്ഞ ഇടനാഴികളും കടന്നുവരുന്നത്. അവിടേക്കാണ് ലഹരിയുടെ കൈകൾ ഒച്ചയില്ലാതെ നടന്നുവന്ന് അവരെ വലയിലാക്കുന്നത്. കൗമാരമനുഭവിക്കുന്ന വിരസതകളിലാണ് ലഹരി മാഫിയ പിടിമുറുക്കുന്നത്. കളിക്കാനുള്ള സൗകര്യം അവരുടെ ഊർജവും ഉന്മേഷവും വർധിപ്പിക്കുകയും സ്പോർട്സ് സ്പിരിറ്റ് ഇത്തരം കാര്യങ്ങളിൽ നിന്ന് അവരെ അകറ്റിനിർത്തുകയും ചെയ്യും. കായിക മേളകൾ നാടിനെ സഹവർത്തിത്വത്തിേൻറയും ഒരുമയുടേയും കുടക്കീഴിൽ കൊണ്ടുവരും. ഇന്ത്യയിൽതന്നെ വോളിബാളിെൻറ ഈറ്റില്ലമായ കടത്തനാടൻ ഗ്രാമങ്ങളിലെ വയലിലെ വോളിബാൾ കോർട്ടിൽനിന്നാണ് പല അന്താരാഷ്ട്ര താരങ്ങളും പിറവിയെടുത്തത്. നമ്മൾ ഗൗരവമായി കളി മൈതാനങ്ങൾ നിലനിർത്തുന്നതിനേയും പുതിയത് സ്ഥാപിക്കുന്നതിനേയും പറ്റി ആലോചിച്ചേ മതിയാവൂ. കക്ഷി രാഷ്ട്രീയ ഭേദമന്യേ നമുക്കത് ചിന്തിച്ചുനടപ്പാക്കാൻ കഴിയണം. കുട്ടികൾ, അവരുടെ ആകാശവും അവകാശവും കൂടിയാണു കളിമൈതാനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

