പ്രവാസി ക്ഷേമനിധി ബൂത്ത്
text_fieldsകള്‍ചറല്‍ ഫോറം കുറ്റ്യാടി മണ്ഡലം പ്രവാസി ക്ഷേമ ബൂത്ത് ജില്ല പ്രസിഡന്റ് ആരിഫ് വടകര ബൂത്ത് ഉദ്ഘാടനം ചെയ്യുന്നു
ദോഹ : കള്‍ച്ചറല്‍ ഫോറം കുറ്റ്യാടി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രവാസി ക്ഷേമ നിധി ബൂത്ത് നൂറുകണക്കിന് ആളുകള്‍ക്ക് വിവിധ ക്ഷേമ പദ്ധതികളില്‍ അംഗത്വമെടുക്കാന്‍ സഹായകരമായി. മുതിർന്ന പ്രവാസികളായ അബ്ദുൽ അസീസ്, അബ്ദുൽ ഹമീദ് എന്നിവരിൽ നിന്നും വിവിധ പദ്ധതികളിലേക്കുള്ള അപേക്ഷകൾ സ്വീകരിച്ചുകൊണ്ട് കള്‍ചറല്‍ ഫോറം ജില്ല പ്രസിഡന്റ് ആരിഫ് വടകര ഉദ്ഘാടനം ചെയ്തു.
കൃത്യമായ അവധിയും വിവിധ ക്ഷേമപദ്ധതികളെ കുറിച്ച് അവബോധവും ഇല്ലാത്തവരിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ പ്രാപ്തരാക്കുക എന്നതാണ് ഇൗ സേവനങ്ങള്‍ കൊണ്ട് കള്‍ചറല്‍ ഫോറം ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഷാനവാസ് വടക്കയിൽ സംസാരിച്ചു.കൾചറൽ ഫോറം ജില്ല ജന. സെക്രട്ടറി നജ്മൽ ടി, സെക്രട്ടറി യാസിർ പൈങ്ങോട്ടായി, മണ്ഡലം ആക്ടിങ് പ്രസിഡന്റ് ഹബീബ് റഹ്മാൻ, ജനറൽ സെക്രട്ടറി ശംസുദ്ധീൻ,ഷരീഫ് മാമ്പയിൽ തുടങ്ങിയവർ സംസാരിച്ചു.
അബ്ദുന്നാസർ വേളം,റിയാസ് കെ.കെ, അഷ്റഫ് സി.എച്ച്, ഷാനവാസ്,ശാക്കിർ കെ.സി,ഹാരിസ് കെ.കെ, നൗഫൽ എന്നിവർ നേതൃത്വം നൽകി. ഐ.സി.ബി.എഫ് ഇൻഷുറൻസ്,നോർക്ക ഐ.ഡി, പ്രവാസി പെൻഷൻ തുടങ്ങിയ സേവനങ്ങളാണ് ബൂത്തിൽ ലഭ്യമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

