വാണിമേൽ പ്രവാസി ഫോറം ഇഫ്താർ സംഗമം
text_fieldsവാണിമേൽ പ്രവാസി ഫോറം സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽനിന്ന്
ഖത്തർ വാണിമേൽ പ്രവാസി ഫോറം സംഘടിപ്പിച്ച ഇഫ്താർ സംഗമം ഒരു നാടിന്റെ ഒത്തുചേരലായി. കോഴിക്കോട് ജില്ലയിലെ വാണിമേൽ പഞ്ചായത്തുകാരുടെ കൂട്ടായ്മയായ ഖത്തർ വാണിമേൽ പ്രവാസി ഫോറം സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ പഞ്ചായത്തിൽനിന്നുള്ള എണ്ണൂറോളം ആളുകൾ പങ്കെടുത്തു. ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയം റിക്രിയേഷൻ സെന്ററിൽ നടന്ന പരിപാടി സ്ത്രീകളും കുട്ടികളും പങ്കെടുത്തു. പരിപാടിയിൽ ഫ്രണ്ട്സ് കൾചറൽ സെന്റർ എക്സിക്യൂട്ടിവ് ഡയറക്ടർ ഹബീബുറഹ്മാൻ കീഴിശ്ശേരി റമദാൻ സന്ദേശം നൽകി. റമദാൻ ഒരു പട്ടിണി ദിനങ്ങളായി മാത്രം മാറരുതെന്നും വ്രതത്തിലൂടെ ലക്ഷ്യംവെക്കുന്ന മനുഷ്യനെ രൂപപ്പെടുത്താൻ എല്ലാവരും പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി ഫോറം പ്രസിഡന്റ് ഷമ്മാസ് കളത്തിൽ അധ്യക്ഷത വഹിച്ചു.
പരിപാടിയിൽ പങ്കെടുത്തവരിൽനിന്നും തിരഞ്ഞെടുത്തവർക്കുള്ള റമദാൻ സമ്മാനങ്ങൾ ചെന്നാട്ട് മൂസ്സ മാസ്റ്റർ, കെ.പി. അമ്മദ് മാസ്റ്റർ, വി.പി. അമ്മദ്, ഡോ. ഫാസിൽ മൊയ്തു എന്നിവർ വിതരണം ചെയ്തു. പ്രവാസി ഫോറം ജനറൽ സെക്രട്ടറി സുബൈർ കെ.കെ സ്വാഗതവും ട്രഷറർ സി.കെ. ഇസ്മാഈൽ നന്ദിയും പറഞ്ഞു. ഡോ. മുബീന കുനിയിലിന്റെ നേതൃത്വത്തിൽ റിയാദ മെഡിക്കൽ സെന്റർ ഒരുക്കിയ സൗജന്യ ആരോഗ്യ പരിശോധന ക്യാമ്പ് നൂറുകണക്കിന് ആളുകൾ ഉപയോഗപ്പെടുത്തി. നോർക്ക, ഐ.സി.ബി.എഫ് ഇൻഷുറൻസ് അംഗ്വത്വമെടുക്കാനുള്ള സൗകര്യവും ഇഫ്താർ സംഗമത്തിൽ ഒരുക്കിയിരുന്നു .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

