പ്രവാസി ദോഹ ബഷീർ അനുസ്മരണം
text_fieldsപ്രവാസി ദോഹ സംഘടിപ്പിച്ച ബഷീർ അനുസ്മരണ പരിപാടി
ദോഹ: ഖത്തറിലെ മലയാളികളുടെ സാമൂഹിക സാംസ്കാരിക വേദിയായ പ്രവാസി ദോഹയുടെ ബഷീർ അനുസ്മരണം നടന്നു. പ്രവാസി എഴുത്തുകാരി കെ. മാധവിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. പ്രവാസിയുടെ മുൻ ചെയർമാൻ സി.വി. റപ്പായി ഉദ്ഘാടനം ചെയ്തു. കെ.എം. വർഗീസ് അധ്യക്ഷത വഹിച്ചു. ഇഖ്ബാൽ ചേറ്റുവ നന്ദി പറഞ്ഞു.
കോവിഡ് കാരണം മൂന്നു വർഷമായി മുടങ്ങിക്കിടന്ന പ്രവാസി ദോഹയുടെ 26ാമത് ബഷീർ പുരസ്കാരത്തിന് സാഹിത്യകാരൻ വൈശാഖനെ തെരഞ്ഞെടുത്തതായി പ്രഖ്യാപിച്ചു. സെപ്റ്റംബറിൽ കോഴിക്കോട് നടക്കുന്ന ചടങ്ങിൽ പുരസ്കാര സമർപ്പണം നടക്കും.എം.ടി. വാസുദേവൻ നായരുടെ അധ്യക്ഷതയിൽ ബാബു മേത്തർ (മാനേജിങ് ട്രസ്റ്റി), എം.എ. റഹ്മാൻ, കെ.കെ. സുധാകരൻ, ഷംസുദീൻ (ട്രസ്റ്റിമാർ), സി.വി. റപ്പായി (ദോഹ) എന്നിവർ ഉൾപ്പെട്ട ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

