Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right176 പേരെയും സൗജന്യമായി...

176 പേരെയും സൗജന്യമായി നാട്ടിലെത്തിച്ച്​ പ്രവാസി കോര്‍ഡിനേഷന്‍ കമ്മിറ്റി ചാര്‍​ട്ടേഡ്​ വിമാനം

text_fields
bookmark_border
176 പേരെയും സൗജന്യമായി നാട്ടിലെത്തിച്ച്​ പ്രവാസി കോര്‍ഡിനേഷന്‍ കമ്മിറ്റി ചാര്‍​ട്ടേഡ്​ വിമാനം
cancel
camera_alt??????? ????????????? ????????? ???????? ?????? ????????????? ?????????? ??????????

ദോഹ: പ്രവാസിസംഘടനകൾ ഒത്തുചേർന്നപ്പോൾ സഫലമായത്​ 176 പേരു​െട നാടണയാനുള്ള ആഗ്രഹം. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നാട്ടിലേക്കുപോകാന്‍ പ്രയാസമനുഭവിക്കുന്ന ഖത്തര്‍ മലയാളികള്‍ക്കായി പ്രവാസി കോര്‍ഡിനേഷന്‍ കമ്മിറ്റി ഒരുക്കിയ സൗജന്യ ചാര്‍​ട്ടേഡ്​ വിമാനത്തിലാണ്​ 176 പേർ നാടണഞ്ഞത്​. ഹമദ് ഇൻറര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും ബുധനാഴ്​ച രാവിലെയാണ്​ കൊച്ചിയിലേക്ക് ഗോ എയർ വിമാനം പുറ​െപ്പടത്​. ടിക്കറ്റിന് പോലും വകയില്ലാതെ കഷ്​ടപ്പെടുന്നവരെ സൗജന്യമായി നാട്ടിലെത്തിക്കാനാണ് ഖത്തറിലെ വിവിധ മലയാളി സംഘടനകളുടെ കൂട്ടായമയായ പ്രവാസി കോര്‍ഡിനേഷന്‍ കമ്മിറ്റി അവസരം ഒരുക്കിയത്. ഐ.സി.ബി.എഫുമായി സഹകരിച്ചാണ് വിമാനം ചാര്‍ട്ടര്‍ ചെയ്യുന്ന നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഇന്‍കാസ്, സംസ്കൃതി, കാക് ഖത്തര്‍, കള്‍ച്ചറല്‍ ഫോറം, ഇന്ത്യന്‍ സോഷ്യല്‍ ഫോറം, ഖത്തര്‍ ഇന്ത്യന്‍ ഇസ്​ലാഹി സ​െൻറര്‍, സ​െൻറര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി, ഖത്തര്‍ ഇന്ത്യന്‍ ഫ്രട്ടേണിറ്റി ഫോറം, സിജി ഖത്തര്‍, ഫോക്കസ് ഖത്തര്‍, ചാലിയാര്‍ ദോഹ എന്നീ സംഘടനകളും കോസ്റ്റല്‍ ട്രേഡിംഗ്, ഗള്‍ഫാര്‍ അല്‍ മിസ്നദ്, ട്രേ ട്രേഡിംഗ്, ടീം തിരൂര്‍ തുടങ്ങിയ സ്ഥാപനങ്ങളുമാണ് മാതൃകാപരമായ ഈ സംരംഭവുമായി സഹകരിച്ചത്.

സമീര്‍ ഏറാമല, കെ.സി അബ്​ദുല്‍ ലത്തീഫ്, മുഹമ്മദ് ഫൈസല്‍, അമീന്‍ ആസിഫ്, സമീല്‍ ചാലിയം, സാദിഖ് ചെന്നാടന്‍ എന്നിവരടങ്ങിയ സബ്കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. യാത്രക്കാര്‍ക്ക് അത്യാവശ്യമായ കെ.എന്‍ 95 മാസ്ക്, സാനിറ്റൈസര്‍, സ്നാക്ക്സ്, ജ്യൂസ് എന്നിവയടങ്ങിയ കിറ്റ് വിമാനത്താവളത്തിൽ വിതരണം ചെയ്​തിരുന്നു. പ്രയാസപ്പെടുന്ന മലയാളി പ്രവാസികളെ സഹായിക്കുന്നതിനായി കൂടുതല്‍ സൗജന്യ വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് ചെയര്‍മാന്‍ അഡ്വ. നിസ്സാര്‍ കൊച്ചേരി പറഞ്ഞു. ഇൗ സംരഭവുമായി സഹകരിക്കാൻ താല്‍പര്യമുള്ളവര്‍ 55813105 എന്ന നമ്പറില്‍ അഡ്വ. നിസാര്‍ കോച്ചേരിയുമായി ബന്ധപ്പെടണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar newsgulf news
News Summary - pravasi cordination committee-qatar news-gulf news
Next Story