Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭരണഘടനാ സ്ഥാപനങ്ങളുടെ നിഷ്പക്ഷത ഇന്ത്യൻ ജനാധിപത്യത്തിന്റെ സൗന്ദര്യം; പ്രവാസി കോഓഡിനേഷൻ കമ്മിറ്റി

text_fields
bookmark_border
news
cancel

ദോഹ: ഭരണഘടനാ സ്ഥാപനങ്ങളുടെ നിഷ്പക്ഷതയാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ സൗന്ദര്യമെന്നും അവയുടെ വിശ്വാസ്യതയും സ്വതന്ത്രമായ പ്രവർത്തനവും ശക്തിപ്പെടുത്താൻ ഓരോ പൗരനും ഉത്തരവാദിത്തമുണ്ടെന്നും പ്രവാസി കോഓഡിനേഷൻ കമ്മിറ്റി അഭിപ്രായപ്പെട്ടു.

ഏഴര പതിറ്റാണ്ടിലേറെയായി രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും നിലനിർത്തുന്നതിൽ ഇന്ത്യൻ ഭരണഘടനയും ഭരണഘടനാ സ്ഥാപനങ്ങളും നിർണായക പങ്കാണ് വഹിച്ചിട്ടുള്ളത്. ഭരണഘടനാ മൂല്യങ്ങൾ, ജനാധിപത്യ അവകാശങ്ങൾ, സാമൂഹികനീതി, മതനിരപേക്ഷത, പൗരാവകാശങ്ങൾ തുടങ്ങിയ അടിസ്ഥാന തത്വങ്ങളുടെ പ്രചാരകരാകാൻ ഓരോ പൗരനും സാധിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.

പുതുതലമുറക്ക് ഭരണഘടനാ മൂല്യങ്ങൾ പകർന്നുനൽകുന്നതിനും രാജ്യം ഇതുവരെ കൈവരിച്ച പുരോഗതിയുടെ തുടർച്ച ഉറപ്പാക്കുന്നതിനും കൂട്ടായ പരിശ്രമങ്ങൾ ആവശ്യമാണെന്നും യോഗം വിലയിരുത്തി. നേരത്തേ തുടക്കം കുറിച്ച ഇന്ത്യൻ കോൺസ്റ്റിറ്റ്യൂഷണൽ ടോക്ക് സീരീസിന്റെ അടുത്ത പരിപാടി നവംബർ അവസാനവാരം സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.

യോഗത്തിൽ പി.സി.സി വൈസ് ചെയർമാൻ അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ വി.സി. മഷ്ഹൂദ് സ്വാഗതവും കൺവീനർ എ.പി. ഖലീൽ നന്ദിയും പറഞ്ഞു. സിദ്ദീഖ് പുറായിൽ, പി.എസ്.എം. ഹുസൈൻ, ഷംസീർ അരിക്കുളം, ജോപ്പച്ചൻ തെക്കേക്കുറ്റ്, സക്കരിയ മാണിയൂർ, സിറാജ് ഇരിട്ടി, സുഹൈൽ ശാന്തപുരം, ഷാജി ഫ്രാൻസിസ്, ഷംന ആസ്മി, ഡോ. ഷഫീഖ് താപ്പി, ഷറഫ് പി. ഹമീദ്, അഡ്വ. ജാഫർ ഖാൻ, എൻ. റാസിഖ്, സമീൽ അബ്ദുൽവാഹിദ് ചാലിയം, സാബിഖ് എടവണ്ണ, സിദ്ദീഖ് വാഴക്കാട്, ഡോ അബ്ദുൽഹമീദ്, എ.എസ്. അമീൻ റഹ്‌മാൻ തുടങ്ങിയവർ പ്രസംഗിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The impartiality of constitutional institutions is the beauty of Indian democracy: Pravasi Coordination Committee
Next Story