‘പ്രത്യാശയുടെ അത്ഭുതഗോപുരം’മൂന്നാം പതിപ്പ് പ്രകാശനം
text_fieldsകാട്ടുകണ്ടി കുഞ്ഞബ്ദുല്ലയുടെ പ്രത്യാശയുടെ അത്ഭുത ഗോപുരങ്ങൾ പുസ്തകത്തിന്റെ മൂന്നാം
പതിപ്പ് ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ മലബാർ ഗോൾഡ് റീജനൽ ഹെഡ്
സന്തോഷിന് നൽകി പ്രകാശനം നിർവഹിക്കുന്നു
ദോഹ: വാഹനാപകടത്തെതുടർന്ന് പരിമിതമായ ചലനശേഷിയെ അതിജീവിച്ച കാട്ടുകണ്ടി കുഞ്ഞബ്ദുല്ലയുടെ ജീവിതാനുഭവങ്ങളുടെ ആത്മാവിഷ്കാരമായ ‘പ്രത്യാശയുടെ അത്ഭുതഗോപുരം’പുസ്തകത്തിന്റെ മൂന്നാം പതിപ്പ് ഖത്തറിൽ പ്രകാശനം ചെയ്തു. ഹ്രസ്വസന്ദർശനത്തിനായി ഖത്തറിൽ എത്തിയ കാട്ടുകണ്ടി കുഞ്ഞബ്ദുല്ലയുടെ കുടുംബാംഗങ്ങളും നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് വിഷൻ മീഡിയയുടെ ബാനറിൽ നിലമ്പൂർ ഫ്രണ്ട്സുമായി സഹകരിച്ചുകൊണ്ട് ഐ.സി.സി അശോകഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ മലയാളം മൂന്നാം പതിപ്പും ഇംഗ്ലീഷ്, അറബിക് പരിഭാഷകളും പുറത്തിറക്കി. ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാൻ, ഷാഫി ഹാജി എന്നിവർ പ്രകാശനം ചെയ്തു.
എം.ഇ.എസ് ഇന്ത്യൻ സ്കൂൾ മലയാളം മേധാവി കരീം മാസ്റ്റർ പുസ്തകം പരിചയപ്പെടുത്തി. ഖത്തർ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് എസ്.എ.എം. ബഷീർ, ഇന്ത്യൻ ഓഥേഴ്സ് ഫോറം ജനറൽ സെക്രട്ടറി ഹുസൈൻ കടന്നമണ്ണ, ഐ.സി.ബി.എഫ് എം.സി മെംബറും ലോക കേരള സഭ അംഗവുമായ അബ്ദുൽറഊഫ് കൊണ്ടോട്ടി, യുവാകലാസാഹിതി പ്രസിഡന്റ് അജിത് പിള്ള, ശ്രീകല ജിനൻ, അംതാസ് മാവിലടി, സമീർ, നിസാർ തൗഫീഖ്, അഡ്വ. സക്കരിയ, ഷമീന ഹിഷാം അഷ്റഫ് പയ്യോളി എന്നിവർ ആശംസകൾ നേർന്നു.
ഗ്രന്ഥകർത്താവ് കാട്ടുകണ്ടി കുഞ്ഞബ്ദുല്ല മറുപടിപ്രസംഗം നടത്തി. അതിജീവനനാളുകളുടെ അനുഭവങ്ങൾ പങ്കുവെച്ച് ഗ്രന്ഥകർത്താവിന്റെ ജീവിതപങ്കാളി റുഖിയ കുഞ്ഞബ്ദുല്ല സംസാരിച്ചു. വിഷൻ മീഡിയ എം.ഡി അബ്ദുൽഫത്താഹ് സ്വാഗതവും അക്ബർ വെളിയംകോട് നന്ദിയും പറഞ്ഞു. കെ.വി. ഹഫീസുല്ല അവതാരകനായിരുന്നു. റീജൻസി ഗ്രൂപ് എം.ഡി അമീറുദ്ദീൻ, അബ്ദുൽ ഫത്താഹ്, എം.ടി. നിലമ്പൂർ എന്നിവർ പ്രകാശനച്ചടങ്ങിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

