പരിശീലന ക്യാമ്പുകൾ: തീരുമാനമെടുത്തിട്ടില്ല
text_fieldsദോഹ: 2022ലെ ലോകകപ്പിനിടയിൽ അയൽരാജ്യങ്ങളിൽ പരിശീലന ക്യാമ്പുകൾ സജ്ജമാക്കുമെന്ന രീതിയിലുള്ള പ്രചരണം തെറ്റാണെന്നും ഇതുവരെ അക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി വ്യക്തമാക്കി. പാരിസ് സമാധാന ഫോറത്തോടനുബന്ധിച്ച് സുപ്രീം കമ്മിറ്റി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദിയുമായുള്ള അഭിമുഖ റിപ്പോർട്ടിലാണ് അദ്ദേഹത്തിേൻറതായി തെറ്റായ വിവരം ഏജൻസ് ഫ്രാൻസ് പ്രസ് ന്യൂസ് ഏജൻസി പ്രസിദ്ധീകരിച്ചത്.
ടീമുകളുടെ താമസവും പരിശീലനവും ഓപറേഷണൽ പദ്ധതിയുടെ ഭാഗമാണെന്നും ഇതിൽ അന്തിമ തീരുമാനം ഫിഫയുടെയും അതത് ദേശീയ ഫുട്ബോൾ അസോസിയേഷനുകളുടെയും ഭാഗത്ത് നിന്നാണുണ്ടാകേണ്ടതെന്നും സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അഭിപ്രായപ്പെട്ടു.
ഇക്കാര്യത്തിൽ ഇതുവരെ തീരു മാനമായിട്ടില്ലെന്നും ചർച്ചകൾ നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
