ഹൃദയപൂർവം പദ്ധതി പോസ്റ്റർ പ്രകാശനം
text_fieldsവില്ല്യാപ്പള്ളി മുസ്ലിം ജമാഅത്ത് ഖത്തർ ചാപ്റ്റർ റമദാൻ ഹൃദയപൂർവം ഭവന പദ്ധതിയുടെ
പോസ്റ്റർ പ്രകാശന ചടങ്ങിൽനിന്ന്
ദോഹ: സംയുക്ത മഹല്ല് കൂട്ടായ്മയായ വില്ല്യാപ്പള്ളി മുസ്ലിം ജമാഅത്ത് ഖത്തർ ചാപ്റ്റർ റമദാൻ ഹൃദയപൂർവം ഭവന പദ്ധതിയുടെ പോസ്റ്റർ പ്രകാശനം ഉപദേശക സമിതി ചെയർമാൻ പി.വി.എ നാസർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നാസർ നീലിമ അധ്യക്ഷത വഹിച്ചു. 2001ൽ തുടക്കം കുറിച്ച ഹൃദയപൂർവ്വം പദ്ധതി 25 വർഷം പൂർത്തീകരിച്ചു. ഉപദേശക സമിതി വൈസ് ചെയർമാൻ അബ്ദുൽ ലത്തീഫ് തിരുവോത് വൈസ് പ്രസിഡന്റ് പി.പി. നാസറിന് കൈമാറി പോസ്റ്റർ പ്രകാശനം നിർവഹിച്ചു.
ജമാഅത്ത് പരിധിയിലുള്ള വില്ല്യാപ്പള്ളി, ആലനൂർ, അരയാകൂൽ തായെ, മയ്യന്നൂർ, മലാറക്കൽ, കൊളത്തൂർ, പറമ്പിൽ എന്നി ഏഴു മഹല്ല് കൂട്ടായ്മയിലെ ഖത്തറിലെ നിവാസികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കുഞ്ഞബ്ദുല്ല ഹാജി വണ്ണാന്റവിടെ പ്രസിഡന്റ് നാസർ നീലിമക്ക് നൽകി വിഭവ സമാഹരണത്തിന് തുടക്കം കുറിച്ചു. ഖത്തറിൽ സന്ദർശനത്തിനെത്തിയ മയ്യന്നൂർ മഹല്ല് സെൻട്രൽ കമ്മിറ്റി മെംബർമാരായ ഡോ. അഫ്സൽ ഉസ്മാൻ അറഫ, അസ്ലം മാക്കനാരി എന്നിവർക്ക് സ്വീകരണം നൽകി. ശാദുലി കൊറോത് പ്രാർഥനക്ക് നേതൃതം നൽകി. പി.പി.കെ. നസീർ റിപ്പോർട്ട് അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി സൽമാൻ മുണ്ടിയാട്ട് സ്വാഗതവും സെക്രട്ടറി കെ.എം. ഫൈസൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

