ആൻറിയ ഖത്തർ ‘തിരുവോണാരവം’ പോസ്റ്റർ പ്രകാശനം
text_fieldsആൻറിയ ഖത്തർ ‘തിരുവോണാരവം 2024’ മെഗാ ഷോയുടെ പോസ്റ്റർ പ്രകാശനം ചെയ്യുന്നു
ദോഹ: ഖത്തർ പ്രവാസികളായ അങ്കമാലി മുനിസിപ്പാലിറ്റിയിലും സമീപ്രദേശങ്ങളിലെ 14 പഞ്ചായത്തുകളിലുമുള്ളവരുടെ കൂട്ടായ്മയായ ആൻറിയ ഖത്തർ ‘തിരുവോണാരവം 2024’ മെഗാ ഷോയുടെ പോസ്റ്റർ പ്രകാശനം ചലച്ചിത്ര നടൻ ഹരി പ്രശാന്ത് വർമ നിർവഹിച്ചു. റിതാജ് സൽവ റിസോർട്ട് & സ്പാ ഓഡിറ്റോറിയത്തിൽ ഒക്ടോബർ 25ന് ഒരു ദിവസം നീളുന്ന പരിപാടിയാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് പ്രോഗ്രാം കൺവീനർ ഡോ. കൃഷ്ണകുമാർ പറഞ്ഞു. കേരളത്തിന്റെ പരമ്പരാഗത കലാരൂപങ്ങളേയും ആധുനിക കലകളേയും സമന്വയിപ്പിച്ചുള്ള വ്യത്യസ്തതയാർന്ന പരിപാടികളുണ്ടാകും. ചടങ്ങിൽ ആൻറിയ ഖത്തർ വൈസ് പ്രസിഡന്റ് അഗസ്റ്റിൻ കല്ലൂക്കാരൻ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ ഡോ. കെ. കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു.
ഹരിപ്രശാന്ത് വർമ, ഒ.ബി.ജി ഗ്രൂപ് മാനേജിങ് ഡയറക്ടർ ആഷിക് റഹ്മാൻ, റിതാജ് ഗ്രൂപ് പ്രതിനിധികളായ പ്രമോദ് തെക്കേതിൽ, ഫാത്തിമ സാറ, ആൻറിയ ജനറൽ സെക്രട്ടറി വിനായക് മോഹൻ, ട്രഷറർ ബിജു കാഞ്ഞൂർ, ജെരീഷ് ജോൺസൻ എന്നിവർ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി ജോയന്റ് കൺവീനർ റോജോ ജോസഫ് നന്ദി പറഞ്ഞു. അർച്ചന ലിൻസൺ അവതാരകയായി.

