വടംവലി പോസ്റ്റർ പ്രകാശനം
text_fieldsഖത്തർ ഒ.ഐ.സി.സി ഇൻകാസ് യൂത്ത് വിങ് സെൻട്രൽ കമ്മിറ്റി നടത്തുന്ന വടംവലി മത്സരത്തിന്റെ പോസ്റ്റർ പ്രകാശനം
ദോഹ: ഖത്തർ ഒ.ഐ.സി.സി ഇൻകാസ് യൂത്ത് വിങ് സെൻട്രൽ കമ്മിറ്റി ഖത്തർ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് നടത്തുന്ന വടംവലി മത്സരത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്കൂൾ ഹാളിൽ നടന്ന പരിപാടിയിൽ ഒ.ഐ.സി.സി ഇൻകാസ് സെൻട്രൽ കമ്മിറ്റി മെംബർ ജൂട്ടാസ് പോൾ ആണ് പ്രകാശനം നിർവഹിച്ചത്.
യൂത്ത് വിങ് പ്രസിഡന്റ് ഇൻ ചാർജ് കെ.ടി. അനീസ് വളപുരം, ജനറൽ സെക്രട്ടറി നവീൻ, ട്രഷറർ പ്രശോഭ് നമ്പ്യാർ തുടങ്ങിയവർ ചേർന്ന് പോസ്റ്റർ ഏറ്റുവാങ്ങി. ഷാഹിൻ മജീദ്, നൗഫൽ കട്ടുപ്പാറ, ലിംസൺ പീച്ചി, നിയാസ്, സൽമാൻ മാനപ്പുറത്ത്, ജാഫർ കമ്പാല, സന്തോഷ്, ഷഫീർ കരിയാട്, അജീർ, ഷറഫു തെന്നല, വസീം, ഇർഫാൻ പകര, അജറ്റ്, ആൽബർട്ട് തുടങ്ങിയവരും പരിപാടിയുടെ ഭാഗമായി.

