ശക്തമായ കാറ്റിന് സാധ്യത, ചൂട് കൂടും
text_fieldsദോഹ: വാരാന്ത്യദിവസങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കടലിൽ ഉയർന്ന തിരമാലയടിക്കുമെന്നും ഖത്തർ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. പകൽസമയത്ത് ചൂട് കനക്കും. ചില സ്ഥലങ്ങളിൽ പൊടിക്കാറ്റിന് സാധ്യതയുണ്ട്. രാജ്യത്ത് കുറഞ്ഞ താപനില 33 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 46 ഡിഗ്രി സെൽഷ്യസുമായിരിക്കും. ഇന്നും നാളെയും വടക്ക് പടിഞ്ഞാറൻ ദിശയിൽ 18 മുതൽ 37 കിലോമീറ്റർ വേഗത്തിൽ കാറ്റടിക്കാൻ സാധ്യതയുണ്ട്. ചില സമയങ്ങളിൽ കാറ്റ് 50 കിലോമീറ്റർ വേഗത പ്രാപിക്കാനിടയുണ്ട്. കടലിൽ ഏഴ് മുതൽ എട്ടടി ഉയരത്തിലും തീരപ്രദേശങ്ങളിൽ മൂന്ന് മുതൽ ആറടി ഉയരത്തിലും തിരയടിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ചൂട് കനക്കുന്നതിനാൽ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം.
- നേർത്തതും ഇളം നിറങ്ങളിലുള്ളതുമായ വസ്ത്രങ്ങൾ ധരിക്കുക
- കൂടുതൽ വെള്ളം കുടിക്കുക
- കുട്ടികളെ കാറുകളിൽ തനിച്ചാക്കി പുറത്തിറങ്ങാതിരിക്കുക
- തുറസ്സായ സ്ഥലങ്ങളിൽ ജോലിയെടുക്കുന്നവർ ഇടവിട്ട് തണലിൽ വിശ്രമിക്കുക.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

