മാർപാപ്പയുടെ വിയോഗം; അനുശോചനം അറിയിച്ച് അമീർ
text_fieldsദോഹ: കത്തോലിക്ക സഭ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പയുടെ വേർപാടിൽ അനുശോചനം അറിയിച്ച് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. റോമൻ ചർച്ച് തലവനും വത്തിക്കാന്റെ താൽക്കാലിക മേധാവിയുമായ കർദിനാൾ കെവിൻ ഫാരലിനുള്ള സന്ദേശത്തിലാണ് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അനുശോചനം അറിയിച്ചത്.
ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുള്ള ബിൻ ഹമദ് ആൽഥാനി, പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി എന്നിവയും പോപ്പ് ഫ്രാൻസിസ് മാർപാപ്പയുടെ വേർപാടിൽ അനുശോചനം അറിയിച്ചു. സമാധാനത്തിനും നീതിക്കും വേണ്ടി സമർപ്പിച്ച ജീവിതമായിരുന്നു മാർപാപ്പയുടേതെന്ന് പ്രധാനമന്ത്രി സന്ദേശത്തിൽ പറഞ്ഞു. ലോകമെങ്ങുമുള്ള മാനുഷിക വിഷയങ്ങളെ പിന്തുണക്കുകയും, മതങ്ങൾക്കതീതമായി സഹിഷ്ണുത വളർത്തിയെടുക്കാൻ ശ്രമിക്കുകയും ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹമെന്നും പ്രധാനമന്ത്രി പറഞ്ഞു.

