ഗസ്സ സമാധാന ആഹ്വാനത്തിലൂടെ പോപ്പ് ഓർമിക്കപ്പെടും -ശൈഖ മൗസ
text_fieldsഖത്തർ ഫൗണ്ടേഷൻ ചെയർപേഴ്സൻ ശൈഖ മൗസ ബിൻത് നാസർ പോപ്പ് ഫ്രാൻസിസ് മാർപാപ്പക്കൊപ്പം
ദോഹ: നീതിക്കും നന്മക്കും വേണ്ടി പോരാടിയ മനുഷ്യ സ്നേഹിയെയാണ് ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തോടെ ലോകത്തിന് നഷ്ടമായതെന്ന് ഖത്തർ ഫൗണ്ടേഷൻ ചെയർപേഴ്സൻ ശൈഖ മൗസ ബിൻത് നാസർ അൽ മിസ്നദ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
പോപ്പിന്റെ നിര്യാണത്തിനു പിന്നാലെ സമൂഹ മാധ്യമങ്ങളിൽ അദ്ദേഹത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ മാതാവ് കൂടിയായ ശൈഖ മൗസ അനുശോചിച്ചത്.
ദുർബലരോടും അടിച്ചമർത്തപ്പെട്ടവരോടും അദ്ദേഹം പ്രകടിപ്പിച്ച കാരുണ്യവും സഹാനുഭൂതിയും നേരിട്ട് അനുഭവിച്ചിരുന്നു. അദ്ദേഹവുമായുള്ള കൂടിക്കാഴ്ച ഓർമിച്ചുകൊണ്ടായിരുന്നു ശൈഖ മൗസയുടെ കുറിപ്പ്.
അഭയാർഥികളെ കുറിച്ചും, സംഘർഷ മേഖലകളിലെ സ്കൂളുകളുടെയും വിദ്യാഭ്യാസ സംവിധാനങ്ങളുടെയും സംരക്ഷണം, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നത് മതാന്തര സംഭാഷണങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നിവയുടെ പ്രാധാന്യം അദ്ദേഹം പങ്കുവെച്ചു.
ഗസ്സയിലെ വെടിനിർത്തലിനും സമാധാനപരമായ ജീവിതത്തിനും പട്ടിണി ദുരിതംപേറുന്ന ജനങ്ങളുടെ വിശപ്പകറ്റാനും വേണ്ടി ഏറ്റവും അവസാനമായി നടത്തിയ ആഹ്വാനത്തിലൂടെ അദ്ദേഹം എക്കാലവും ഓർമിക്കപ്പെടുമെന്നും ശൈഖ മൗസ അനുശോചന കുറിപ്പിലൂടെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

