കൂളറിൽ നിന്ന് ഷോക്കേറ്റ് അപകടം വർധിക്കുന്നതായി പൊലീസ്
text_fieldsശരിയായ അറ്റകുറ്റപ്പണി നടക്കാത്ത കൂളറുകളിലൊന്ന്
ദുബൈ: കൂളറിൽ നിന്ന് ഷോക്കേറ്റ് അപകടമുണ്ടാകുന്ന സംഭവങ്ങൾ വർധിക്കുന്നതായി ദുബൈ പൊലീസ്. അറ്റകുറ്റപ്പണി ശരിയായി നടത്താത്തതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് ഫോറൻസിക് വിഭാഗം അറിയിച്ചു. വീടുകളുടെയും നിർമാണ മേഖലകളിലും സ്ഥാപിക്കുന്ന കൂളറുകളിൽ നിന്നാണ് കൂടുതൽ അപകടങ്ങളുമുണ്ടാകുന്നത്. ഇത്തരത്തിൽ അപകടമുണ്ടായാൽ ഉടമകൾക്കെതിരെ നടപടിയുണ്ടാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം വെള്ളംകുടിക്കുന്നതിനിടെ ഷോക്കേറ്റ് തൊഴിലാളി മരിച്ച പശ്ചാത്തലത്തിലാണ് അറിയിപ്പ്. കഴിഞ്ഞ ജൂലൈ വരെ 117 ഇത്തരം അപകടങ്ങളാണ് എമിറേറ്റിൽ റിപ്പോർട്ട് ചെയ്തതെന്ന് ഫോറൻസിക് എൻജിനീയറിങ് വിഭാഗം അറിയിച്ചു. സമയാസമയങ്ങളിൽ കൃത്യമായി അറ്റകുറ്റപ്പണികൾ നടത്താൻ ഉടമകളും കമ്പനിയും ശ്രദ്ധിക്കാത്തതാണ് അപകടത്തിനു കാരണമാകുന്നത്. വീടുകൾക്ക് മുന്നിൽ കുടിവെള്ളത്തിനായി വാട്ടർ കൂളർ സ്ഥാപിക്കുന്നവർ അറ്റകുറ്റപ്പണികൾ നടത്തണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. തൊഴിലാളി മരിച്ച സംഭവത്തിൽ കൂളർ ഉടമക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

