പൊലീസ് പരിശോധന; 386 പേർക്കെതിരെ നടപടി
text_fieldsദോഹ: രാജ്യത്ത് ചില കോവിഡ് നിയന്ത്രണങ്ങൾ പുനഃസ്ഥാപിച്ചതോടെ നിയമം ലംഘിക്കുന്നവരെ പിടികൂടാൻ പൊലീസ് നടത്തുന്നത് വ്യാപക പരിശോധന. ഇന്നലെ മാത്രം 386പേർക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്. പുറത്തിറങ്ങുേമ്പാൾ മാസ്ക് ധരിക്കാത്തതിന് 337 പേർക്കെതിരെയാണ് നടപടിയെടുത്തത്. രാജ്യത്ത് പുറത്തിറങ്ങുേമ്പാൾ മാസ്ക് ധരിക്കൽ നിർബന്ധമാണ്. സാമൂഹിക അകലം പാലിക്കാത്ത സംഭവത്തിൽ രണ്ടുപേർക്കെതിരെയും മൊൈബലിൽ ഇഹ്താസ് ഇല്ലാത്തിതിന് മൂന്നുപേർക്കെതിരെയും നടപടിയുണ്ടായി. കൂടുതൽ പേർ കാറിൽ യാത്ര ചെയ്ത സംഭവത്തിൽ ഇന്നലെ 44 പേർ െക്കതിരെയും നടപടിയുണ്ടായി. ഒരേ കുടുംബത്തിൽനിന്നുള്ളവരൊഴികെ കാറുകളിൽ നാല് പേരിൽ കൂടുതൽ പേർ യാത്ര ചെയ്യാൻ പാടില്ല.
ഇത് ലംഘിച്ചാൽ ചുരുങ്ങിയത് 1000 റിയാലാണ് പിഴ. കോവിഡ് പ്രതിരോധനടപടികളുടെ ഭാഗമായാണ് ഇത്തരം നടപടികൾ. താമസസ്ഥലത്തുനിന്നും മറ്റിടങ്ങളിൽനിന്നും പുറത്തിറങ്ങുമ്പോൾ ഫേസ് മാസ്ക് നിർബന്ധമാക്കിയത് മേയ് 17 മുതലാണ് രാജ്യത്ത് പ്രാബല്യത്തിൽ വന്നത്. എന്നാൽ പലരും ഇതിൽ വീഴ്ച വരുത്തുണ്ട്. ഇതോടെ നടപടികൾ ശക്തമാക്കിയിരിക്കുകയാണ് അധികൃതർ.
മാസ്ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് നിയമലംഘനം നടത്തുകയാണെങ്കിൽ സാംക്രമിക രോഗങ്ങൾ തടയുന്നതിനുള്ള 1990ലെ 17ാം നമ്പർ ഉത്തരവ് പ്രകാരമാണ് അധികൃതർ നടപടി സ്വീകരിക്കുക. രണ്ട് ലക്ഷം റിയാൽവരെ പിഴയോ അല്ലെങ്കിൽ മൂന്ന് വർഷം വരെ തടവോ ആണ് ചുമത്തപ്പെടുക. നിലവിൽ കുറ്റക്കാർക്ക് 500 റിയാലും അതിന് മുകളിലുമാണ് മിക്കയിടത്തും പിഴ ചുമത്തുന്നത്. എന്നാൽ രണ്ടുലക്ഷം റിയാൽ വരെ പിഴ കിട്ടാവുന്ന സാംക്രമിക രോഗങ്ങൾ തടയൽ നിയമത്തിെൻറ പരിധിയിൽ വരുന്ന കുറ്റമാണിത്. ഇതുവരെ ആകെ 14,169 ആളുകൾക്കെതിരെയാണ് മാസ്ക് ധരിക്കാത്തതിന് നടപടി സ്വീകരിച്ചത്. കൂടുതൽ ആളുകൾ വാഹനത്തിൽ യാത്രചെയ്ത കുറ്റത്തിന് 568 പേർക്കെതിരെയും നടപടിയെടുത്തു. ഇവരെയെല്ലാം പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
കോവിഡ്: പുതിയരോഗികൾ 462
ദോഹ: ഖത്തറിൽ ഇന്നലെ 462 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 50 പേർ വിദേശത്തുനിന്ന് തിരിച്ചെത്തിയവരാണ്. സമ്പർക്കം മൂലം രോഗംബാധിച്ചവർ 412ആണ്. 265 പേർക്ക് രോഗമുക്തിയുണ്ടാവുകയും ചെയ്തു. നിലവിലുള്ള ആകെ രോഗികൾ 9766 ആണ്. ഇന്നലെ 10397പേർക്കാണ് പരിശോധന നടത്തിയത്. ആകെ 1486833 പേരെ പരിശോധിച്ചപ്പോൾ 159053 പേർക്കാണ് ഇതുവരെ വൈറസ്ബാധയുണ്ടായത്. മരിച്ചവരും രോഗം ഭേദമായവരും ഉൾെപ്പടെയാണിത്. ഇതുവരെ ആകെ 256 പേരാണ് മരിച്ചത്. ഇന്നലെ മരണമില്ല. ഇതുവരെ ആകെ 149031 പേർക്കാണ് രോഗമുക്തിയുണ്ടായത്. 656 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. 99 പേർ തീവ്രപരിചരണവിഭാഗത്തിലാണ്.

