Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപൊ​ലീ​സ് അ​ക്കാ​ദ​മി...

പൊ​ലീ​സ് അ​ക്കാ​ദ​മി ബി​രു​ദ​ദാ​ന ച​ട​ങ്ങ്; 166 പേ​ർ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി

text_fields
bookmark_border
പൊ​ലീ​സ് അ​ക്കാ​ദ​മി ബി​രു​ദ​ദാ​ന ച​ട​ങ്ങ്; 166 പേ​ർ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി
cancel
camera_alt

പൊ​ലീ​സ് അ​ക്കാ​ദ​മി പ​രി​ശീ​ല​ന മൈ​താ​ന​ത്ത് ബി​രു​ദ​ദാ​ന ച​ട​ങ്ങി​നെ​ത്തി​യ ആ​ഭ്യ​ന്ത​ര മ​ന്ത്രി ശൈ​ഖ് ഖ​ലീ​ഫ ബി​ൻ ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ ആ​ൽ ഥാ​നി 

പൊ​ലീ​സ് അ​ക്കാ​ദ​മി​യി​ൽ ന​ട​ന്ന ബി​രു​ദ​ദാ​ന ച​ട​ങ്ങി​ൽ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രി ശൈ​ഖ് ഖ​ലീ​ഫ ബി​ൻ ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ ആ​ൽ ഥാ​നി​യോ​ടൊ​പ്പം

​ദോ​ഹ: പൊ​ലീ​സ് അ​ക്കാ​ദ​മി​യി​ൽ​നി​ന്ന് 166 പേ​ർ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി ബി​രു​ദം സ്വീ​ക​രി​ച്ചു. പൊ​ലീ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ​യും വി​മ​ൻ പൊ​ലീ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ​യും ഡി​പ്ലോ​മ ഇ​ൻ പൊ​ലീ​സ് സ​യ​ൻ​സ് ര​ണ്ടാം ബാ​ച്ചി​ലെ​യും റാ​സ് ല​ഫാ​ൻ എ​മ​ർ​ജ​ൻ​സി ആ​ൻ​ഡ് സേ​ഫ്റ്റി കോ​ള​ജി​ലെ ഡി​പ്ലോ​മ ഇ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഫ​യ​ർ സേ​ഫ്റ്റി മാ​നേ​ജ്‌​മെ​ന്റ് ഒ​ന്നാം ബാ​ച്ച് വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ബി​രു​ദ​ദാ​ന​മാ​ണ് പൂ​ർ​ത്തി​യ​യ​ത്. ​

അ​ക്കാ​ദ​മി പ​രി​ശീ​ല​ന മൈ​താ​ന​ത്ത് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര സു​ര​ക്ഷ സേ​ന​യാ​യ ല​ഖ്‌​വി​യ ക​മാ​ൻ​ഡ​റു​മാ​യ ശൈ​ഖ് ഖ​ലീ​ഫ ബി​ൻ ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ ആ​ൽ ഥാ​നി​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ബി​രു​ദ​ദാ​ന ച​ട​ങ്ങി​ൽ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ, വ​കു​പ്പ് മേ​ധാ​വി​ക​ൾ, അ​തി​ഥി​ക​ൾ, ബി​രു​ദ​ധാ​രി​ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. ബി​രു​ദ​ധാ​രി​ക​ളു​ടെ സൈ​നി​ക പ​രേ​ഡും ന​ട​ന്നു.

പ​ഠ​ന​ത്തി​ലും പ​രി​ശീ​ല​ന​ത്തി​ലും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച് പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ​വ​രെ ആ​ദ​രി​ച്ചു.

ഡി​പ്ലോ​മ ഇ​ൻ പൊ​ലീ​സ് സ​യ​ൻ​സി​ൽ 154 പേ​രും (ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ൽ​നി​ന്ന് 124 പേ​രും ല​ഖ്‌​വി​യ​യി​ൽ​നി​ന്ന് 30 പേ​രും) ഇ​ന്റ​ർ​നാ​ഷ​ന​ൽ ഫ​യ​ർ സേ​ഫ്റ്റി മാ​നേ​ജ്‌​മെ​ന്റി​ൽ ഫ​ല​സ്തീ​നി​ൽ​നി​ന്നു​ള്ള മൂ​ന്ന് സ്കോ​ള​ർ​ഷി​പ് ജേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ 12 പേ​രു​മാ​ണ് പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

പൊ​ലീ​സ് സേ​ന​യി​ലും അ​ഗ്നി​സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ളി​ലും ക​ഴി​വും പ്ര​ഫ​ഷ​ന​ലി​സ​വും ഉ​റ​പ്പാ​ക്കു​ന്ന​തി​നും ത​ങ്ങ​ളു​ടെ ചു​മ​ത​ല നി​ർ​വ​ഹി​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ അ​ക്കാ​ദ​മി​ക് പ​രി​ജ്ഞാ​ന​വും പ്രാ​യോ​ഗി​ക വൈ​ദ​ഗ്ധ്യ​വും ന​ൽ​കി​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Police Academy Graduation Ceremony; 166 people complete training
Next Story