Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകവിയും രചയിതാവുമായ...

കവിയും രചയിതാവുമായ മുരളി മഞ്ഞളൂർ ദോഹയിൽ നിര്യാതനായി

text_fields
bookmark_border
കവിയും രചയിതാവുമായ മുരളി മഞ്ഞളൂർ ദോഹയിൽ നിര്യാതനായി
cancel
camera_alt

മുരളി മഞ്ഞളൂർ

ദോഹ: ഖത്തറിലെ കലാ-സാംസ്കാരിക മേഖലയിൽ നിറ സാന്നിധ്യമായിരുന്ന കവിയും രചയിതാവുമായ മുരളി മഞ്ഞളൂർ (മുരളീധരൻ-54) പെട്ടന്നുണ്ടായ ശ്വാസതടസ്സത്തെ തുടർന്ന് ദോഹയിൽ നിര്യാതനായി. സിനി ആർട്ടിസ്റ്റ് വെൽഫെയർ അസോസിയേഷൻ ഖത്തർ (കവാഖ്) പ്രസിഡന്‍റ് ആയിരുന്നു.

കൂടാതെ പാലക്കാട് നാട്ടരങ്ങ് ജനറൽ സെക്രട്ടറി, സദ്ഗമയ, ജയചന്ദ്രൻ ഫാൻസ്, തുടങ്ങിയ നിരവധി സംഘടനകളിലെ‌ നിറ സാന്നിധ്യമായിരുന്നു. എസ്‌.എം.എസ്‌ ക്രിയേഷൻസിന്റെ സാരഥികളിൽ ഒരാളായിരുന്ന അദ്ദേഹം നിരവധി ഭക്തിഗാനങ്ങളും, പ്രണയഗാനങ്ങളും എഴുതുകയും നിർമിക്കുകയും ചെയ്തിട്ടുണ്ട്.

ഹൃദയപ്പൂത്താലം ഓണപ്പാട്ട്, മണികണ്ഠനാദം, വന്ദേ ഹരിഹരം, നാമജപം, മുകിലൊളി വർണ്ണൻ, തുടങ്ങിയ ഭക്തിഗാന മ്യൂസിക് ആൽബങ്ങളും പ്രണയാമൃതം, ഇഷ്ക് തുടങ്ങിയ പ്രണയ സംഗീത ആൽബങ്ങളും രചിച്ചിട്ടുണ്ട്. പൊതുഗതാഗത വിഭാഗമായ കർവയിലെ അക്കൗണ്ട്സ് ഡിപ്പാർട്ട്മെന്റ്‌ ജീവനക്കാരനായിരുന്നു. ഭാര്യ: പത്മസുജ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar​Obituary
News Summary - Poet and Writer Murali Manjaloor Passes Away in Doha
Next Story