‘കവിതക്കൂട്’ കവിത സമാഹാരം പ്രകാശനം ചെയ്തു
text_fieldsദോഹ: എഴുത്തുകാരനും ഡിസൈനറുമായ ഷാജഹാൻ എഡിറ്റ് ചെയ്ത കവിത സമാഹാരം ‘കവിതക്കൂട്’ ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് അഞ്ചു രാജ്യങ്ങളിലായി പ്രകാശനം ചെയ്തു.ഖത്തറിൽ ഇന്ത്യൻ മീഡിയ ഫോറം പ്രസിഡൻറും ഖത്തർ ചന്ദ്രിക റസിഡൻറ് എഡിറ്ററുമായ അഷ്റഫ് തൂണേരി പ്രകാശനം ചെയ്തു.കേരളത്തിലെയും പ്രവാസലോകത്തെയും മുൻനിര കവികളെയും പുതുമുഖകവികളെയും കോർത്തിണക്കിയാണ് 80 കവിതകളുടെ സമാഹാരം തയ്യാറാക്കിയത്.
കവി ബക്കർ മേത്തലയുടെ പഠനക്കുറിപ്പടക്കം 94 പേജുള്ള കവിതാ സമാഹാരം മൾട്ടി കളറിൽ ഡിസൈൻ ചെയ്തതും എഡിറ്റ് ചെയ്തതും ഷാജഹാനാണ്. ലോകത്തെ മുഴുവൻ വായനക്കാർക്കും ഇ- ബുക്ക് ആയി ഇത് സൗജന്യമായി വായിക്കാൻ കഴിയും. കഴിഞ്ഞ മാസം പുറത്തിറക്കിയ അതിജീവനക്ഷരങ്ങൾ എന്ന പുസ്തകം ചുരുങ്ങിയ സമയം കൊണ്ട് 7000 വായനക്കാരിലേക്ക് എത്തിയെന്നും ഷാജഹാൻ പറഞ്ഞു. കവിതക്കൂടിൻെറ കവർ ഡിസൈൻ ഒരുക്കിയത് പ്രശസ്ത ഡിസൈനർ രാജേഷ് ചാലോട് ആണ്. പ്രമുഖ കാലിഗ്രഫിക് ആർട്ടിസ്റ്റ് നാരായണ ഭട്ടതിരിയുടെ കാലിഗ്രഫിക് ഡിസൈനുകളും കവിതാകൂടിൽ ഉണ്ട് .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
