സ്റ്റേഡിയവും അത്ലറ്റിക് ട്രാക്കും; സ്പോർട്സ് കോംപ്ലക്സുമായി പൊഡാർ സ്കൂൾ
text_fieldsപൊഡാൾ പേൾ സ്കൂളിലെ സ്പോർട്സ് കോംപ്ലക്സ് നിർമാണവുമായി ബന്ധപ്പെട്ട കരാറിന്റെ ഒപ്പുവെക്കൽ ചടങ്ങിൽനിന്ന്
ദോഹ: ഖത്തറിലെ പ്രമുഖ ഇന്ത്യൻ വിദ്യാലയമായ പൊഡാർ പേൾ സ്കൂളിൽ അത്യാധുനിക സൗകര്യങ്ങളോടെ ലോകോത്തര നിലവാരത്തിലെ സ്പോർട്സ് കോംപ്ലക്സ് വരുന്നു. വിദ്യാര്‍ഥികളുടെ സമഗ്ര വളര്‍ച്ച ലക്ഷ്യമിടുന്ന സ്പോര്‍ട്സ് ഡെവലപ്മെന്റ് പ്രോഗ്രാം സംബന്ധിച്ച് നിര്‍മാണ കരാറില്‍ ഒപ്പുവെച്ചു. വിദ്യാർഥികൾക്കിടയിലെ കായിക, ശാരീരിക ക്ഷമതാ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിറെ ഭാഗമായാണ് ഖത്തറിലെ തന്നെ ശ്രദ്ധേയമാവുന്ന സ്പോർട്സ് കോംപ്ലക്സിന് സ്കൂൾ വേദിയൊരുക്കന്നത്.
ഫുട്ബോള്‍, ക്രിക്കറ്റ് സ്റ്റേഡിയങ്ങളോട് കൂടിയ കോംപ്ലക്സ് നിര്‍മാണത്തിനുള്ള ധാരണാപത്രം ഒപ്പുവെച്ചു.അത്യാധുനിക സംവിധാനങ്ങളോടെ നിര്‍മിക്കുന്ന ഔട്ട് ഡോര്‍ സ്പോര്‍ട്സ് കോംപ്ലക്സില്‍ ആദ്യഘട്ടത്തില്‍ ഫുട്ബോള്‍ സ്റ്റേഡിയം, ക്രിക്കറ്റ് സ്റ്റേഡിയം, അത് ലറ്റിക് ട്രാക്ക്
എന്നിവയാണ് നിർമിക്കുന്നത്. ബാഡ്മിന്റണ്‍, വോളിബാള്‍, ബാസ്കറ്റ്ബാള്‍, ഹാന്‍ഡ്ബാള്‍, സ്ക്വാഷ്, കോര്ട്ടുകളുമായി പിന്നീട് ഇന്‍ഡോര്‍ കോംപ്ലക്സ് വിപുലീകരിക്കും. യോഗ സ്റ്റുഡിയോ, ഓപൺ ഫിറ്റ്നസ് ഏരിയ ഉൾപ്പെടുന്ന വെൽനസ് സോണും സ്പോർട്സ് കോപ്ലക്സിന്റെ ഭാഗമായി നിർമിക്കും.
പൊഡാർ പേൾ സ്കൂള്‍ പ്രസിഡന്റ് മുഹമ്മദ് നിസര്‍ പദ്ധതിയുടെ നിര്‍മാണ കരാറില്‍ ഒപ്പുവെച്ചു. പ്രിന്‍സിപ്പാള്‍ ഡോ. മനീഷ് മംഗാള്‍, സ്കൂള്‍ ഡയറക്ടര്‍മാര്‍, ഖത്തറിലെ എഞ്ചിനീയറിങ് കൺസ്ട്രക്ഷൻ മേഖലയിൽ നിന്നുള്ള പ്രതിനിധികൾ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
അക്കാദമിക മികവിനൊപ്പം കുട്ടികളുടെ ശാരീരിക ഉല്ലാസവും ഉറപ്പാക്കുന്നതാണ് പൊഡാര്‍ പേള്‍ സ്കൂള്‍ മാനേജ്മെന്റിന്റെ നയമെന്ന് പ്രസിഡന്റ് മുഹമ്മദ് നിസാര്‍ പറഞ്ഞു. ‘അടിസ്ഥാന സൗകര്യ വികസനം എന്നതിനൊപ്പം, ഇത് ഞങ്ങളുടെ വിദ്യാഭ്യാസ തത്ത്വശാസ്ത്രവും പ്രതിഫലിക്കുന്നതാണ്. കെട്ടിട സൗകര്യങ്ങൾ കെട്ടിപ്പടുത്തുകൊണ്ട്, ഖത്തറിന്റെ സംയോജിത വിദ്യാഭ്യാസ ഭാവി രൂപപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
എജ്യുക്കേഷന്‍ വേള്‍ഡ് ഗ്ലോബല്‍ ഇന്‍ഡക്സ് സര്‍വേയില്‍ ഒന്നാം റാങ്ക് നേടിയ സ്കൂളിന്റെ മദിനത്ന കാമ്പസ് നിലവിൽ പ്രവർത്തന ക്ഷമമായി, പുതിയ കാമ്പസുകളായ അല്‍ഖോര്‍, അല്ഗറഫ എന്നിവിടങ്ങളില്‍ വൈകാതെ പ്രവര്‍ത്തനം തുടങ്ങും -അദ്ദേഹം അറിയിച്ചു.
ഈ വർഷം ഒക്ടോബറോടെ സ്പോർട്സ് കോപ്ലക്സ് സാധ്യമാകുന്നതോടെ ഇന്റർ സ്കൂൾ ടൂർണമെന്റുകൾ, പരിശീലന ശിൽപശാലകൾ, തുടങ്ങിയ വിവിധ കായിക പരിപാടികൾക്ക് പൊഡാർ സ്കൂളിന് വേദിയകാനും കഴിയും.
അക്കാദമിക്, അത്ലറ്റിക്സ് മേഖലകളിൽ നാളത്തെ ചാമ്പ്യന്മാരെ വളർത്തിയെടുക്കുന്നതിനുള്ള പ്രതിബദ്ധതയുടെ അടയാളം കൂടിയാണ് ഈ ചുവടുവെപ്പുകളെന്ന് സ്കൂൾ പ്രിൻസിപ്പൽ ഡോ. മനീഷ് മംഗൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

