പോഡാർ പേൾ സ്കൂൾ "വണ്ടർ ക്വസ്റ്റ് 2026'' പ്രദർശനം
text_fieldsപോഡാർ പേൾ സ്കൂൾ 'വണ്ടർ ക്വസ്റ്റ് 2026' പ്രദർശനം സ്കൂൾ
പ്രസിഡന്റ് സി. മുഹമ്മദ് നിസാർ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: വിദ്യാർഥികളുടെ നൂതനാശയങ്ങൾ, പ്രായോഗിക പഠനരീതികൾ എന്നിവ പ്രദർശിപ്പിച്ച് പോഡാർ പേൾ സ്കൂൾ സംഘടിപ്പിച്ച വിദ്യാർഥികളുടെ വാർഷിക എക്സിബിഷൻ 'വണ്ടർ ക്വസ്റ്റ് 2026' സമാപിച്ചു. ക്ലാസ് മുറികൾക്ക് പുറത്തുള്ള പഠനാനുഭവങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പ്രദർശനത്തിൽ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു. സ്കൂൾ പ്രസിഡന്റ് സി. മുഹമ്മദ് നിസാർ പ്രദർശനം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റുമാരായ പ്രണവ് പ്രദീപ്, ഡോ. സ്റ്റെഫി റേച്ചൽ സാം, ഡയറക്ടർ ബോർഡ് അംഗങ്ങളായ ഷംന അൽത്താഫ്, പി.പി. അൻവർ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. അറിവിന്റെയും വിവേകത്തിന്റെയും പ്രതീകമായി അവതരിപ്പിച്ച 'ഔലി' എന്ന ഭാഗ്യചിഹ്നം ഇത്തവണത്തെ എക്സിബിഷന്റെ പ്രധാന ആകർഷണമായിരുന്നു.
വിദ്യാർഥികളുടെ സർഗാത്മകതയും അറിവും ഭാവനയും ഉപയോഗിച്ച് തയാറാക്കിയ വൈവിധ്യമാർന്ന ശാസ്ത്ര -സാങ്കേതിക പ്രോജക്റ്റുകളും നൂതനമായ ഡിസ്പ്ലേകളും പ്രദർശിപ്പിച്ചു. ഒന്ന് മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികളാണ് വിവിധ വിഷയങ്ങളിൽ പ്രോജക്ടുകൾ അവതരിപ്പിച്ചത്.
ഇംഗ്ലീഷ്, സയൻസ്, മാത്തമാറ്റിക്സ്, സോഷ്യൽ സയൻസ്, ഫിസിക്കൽ എജുക്കേഷൻ, കമ്പ്യൂട്ടർ സയൻസ്, റോബോട്ടിക്സ് എന്നീ മേഖലകളിലെ വിദ്യാർഥികൾ തയാറാക്കിയ പ്രോജക്ടുകൾ ലളിതവും ആകർഷകവുമായ രീതിയിൽ സന്ദർശകർക്ക് വിശദീകരിച്ചു നൽകി. പോഡാർ സ്കൂളിന്റെ വിദ്യാഭ്യാസ കാഴ്ചപ്പാടും പൈതൃകവും വിവരിക്കുന്ന പ്രത്യേക പവലിയനുകളും എക്സിബിഷനിൽ ഒരുക്കിയിരുന്നു.
പോഡാർ ശിക്ഷൺ പബ്ലിക്കേഷന്റെ അക്കാദമിക് ചട്ടക്കൂടുകൾ, സ്കൂളിന്റെ വളർച്ചാ നാഴികക്കല്ലുകൾ വ്യക്തമാക്കുന്ന 'ട്രഷർ ട്രെയിൽ', ഖത്തർ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പഠന പദ്ധതികൾ എന്നിവ ഈ പവലിയനിൽ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

