Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightആ​ലീ​സ്...

ആ​ലീ​സ് പ്രോ​ഗ്രാ​മി​ങ് കോ​മ്പ​റ്റീ​ഷ​നി​ൽ പൊ​ഡാ​ർ പേ​ൾ സ്കൂ​ൾ ജേ​താ​ക്ക​ൾ

text_fields
bookmark_border
ആ​ലീ​സ് പ്രോ​ഗ്രാ​മി​ങ് കോ​മ്പ​റ്റീ​ഷ​നി​ൽ പൊ​ഡാ​ർ പേ​ൾ സ്കൂ​ൾ ജേ​താ​ക്ക​ൾ
cancel
camera_alt

ആ​ലീ​സ് പ്രോ​ഗ്രാ​മി​ങ് കോ​മ്പ​റ്റീ​ഷ​നി​ൽ ജേ​താ​ക്ക​ളാ​യ പൊ​ഡാ​ർ പേ​ൾ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ

ദോ​ഹ: ദോ​ഹ​യി​ലെ കാ​ർ​ണ​ഗി മെ​ലോ​ൺ യൂ​നി​വേ​ഴ്സി​റ്റി സം​ഘ​ടി​പ്പി​ച്ച പ്ര​ശ​സ്ത​മാ​യ 'ആ​ലീ​സ് പ്രോ​ഗ്രാ​മി​ങ് കോ​മ്പ​റ്റീ​ഷ​നി​ൽ പോ​ഡാ​ർ പേ​ൾ സ്കൂ​ളി​ലെ 'ടീം ​മാ​ർ​ഷ്യ​ൻ​സ്' ജേ​താ​ക്ക​ൾ. പ​ന്ത്ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ മ​ഹി​ൻ മു​ഹ​മ്മ​ദ്, ദി​വ്യ മു​കേ​ഷ്, എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി മാ​ഹി​ർ അ​ബ്ദു​ൽ എ​ന്നി​വ​ര​ട​ങ്ങു​ന്ന ടീ​മാ​ണ് വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​വ​ർ വി​ക​സി​പ്പി​ച്ചെ​ടു​ത്ത പ്രോ​ജ​ക്റ്റ് മോ​ക്സി (Project MOXIE) എ​ന്ന ഇ​ന്റ​റാ​ക്റ്റീ​വ് 3D സി​മു​ലേ​ഷ​ൻ ഗെ​യിം ആ​ണ് വി​ധി​ക​ർ​ത്താ​ക്ക​ളു​ടെ പ്ര​ത്യേ​ക പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി​യ​ത്.

നാ​സ​യു​ടെ 'മോ​ക്സി' സാ​ങ്കേ​തി​ക​വി​ദ്യ​യി​ൽ നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ഈ ​പ്രോ​ജ​ക്റ്റ് ത​യാ​റാ​ക്കി​യ​ത്. ചൊ​വ്വാ ഗ്ര​ഹ​ത്തി​ൽ മ​നു​ഷ്യ താ​മ​സം ഉ​റ​പ്പാ​ക്കു​ന്ന​തും, അ​വി​ടെ നി​ല​നി​ൽ​പ്പി​ന് ആ​വ​ശ്യ​മാ​യ ഓ​ക്സി​ജ​ൻ, ജ​ലം, ഊ​ർ​ജം എ​ന്നി​വ കൃ​ത്യ​മാ​യി കൈ​കാ​ര്യം ചെ​യ്യു​ന്ന​തു​മാ​ണ് ഗെ​യി​മി​ന്റെ പ്ര​മേ​യം. കാ​ർ​ബ​ൺ ഡ​യോ​ക്സൈ​ഡി​നെ ഓ​ക്സി​ജ​നാ​ക്കി മാ​റ്റു​ന്ന പ്ര​ക്രി​യ​യും ഈ ​സി​മു​ലേ​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച പ്രോ​ജ​ക്റ്റ് ശാ​സ്ത്രീ​യ​മാ​യ പ്ര​സ​ക്തി, സ​ർ​ഗാ​ത്മ​ക​ത, സാ​ങ്കേ​തി​ക മി​ക​വ് എ​ന്നി​വ ഒ​ത്തു​ചേ​ർ​ന്ന​താ​ണെ​ന്ന് വി​ധി​ക​ർ​ത്താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ആ​ലീ​സ് പ്രോ​ഗ്രാ​മി​ങ് പ്ലാ​റ്റ്‌​ഫോം ഉ​പ​യോ​ഗി​ച്ച് വി​ക​സി​പ്പി​ച്ച പ്രോ​ജ​ക്റ്റ് വി​ദ്യാ​ർ​ഥി​ക​ളു​ടെ സാ​ങ്കേ​തി​ക മി​ക​വും വൈ​ദ​ഗ്ധ്യ​വും തെ​ളി​യി​ക്കു​ന്ന​താ​ണ്. വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ഠി​നാ​ധ്വാ​ന​ത്തി​ന്റെ​യും ഒ​ത്തൊ​രു​മ​യു​ടെ​യും ഫ​ല​മാ​ണ് വി​ജ​യ​മെ​ന്ന് പോ​ഡാ​ർ പേ​ൾ സ്കൂ​ൾ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

സാ​ങ്കേ​തി​ക​വി​ദ്യ​യി​ലും സ്റ്റെം ​വി​ദ്യാ​ഭ്യാ​സ​ത്തി​ലും മി​ക​വ് പു​ല​ർ​ത്താ​ൻ സ്കൂ​ൾ മി​ക​ച്ച പി​ന്തു​ണ​യാ​ണ് ന​ൽ​കു​ന്ന​ത്. യു​വ ഗ​വേ​ഷ​ക​ർ​ക്ക് വ​ലി​യൊ​രു പ്ര​ചോ​ദ​ന​മാ​ണ് ടീം ​മാ​ർ​ഷ്യ​ൻ​സി​ന്റെ വി​ജ​യ​മെ​ന്നും സ്കൂ​ൾ മാ​നേ​ജ്മെ​ന്റ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:competitionqatar​Podar Pearl SchoolProgramming
News Summary - Podar Pearl School winners in Alice Programming Competition
Next Story